ഭീകരവാദത്തെ ശക്തമായി നേരിടുമെന്ന് ഇന്ത്യയും ജർമനിയും
text_fieldsബർലിൻ: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തികസഹായം നൽകുകയും ചെയ്യുന്നവരെ ശക്തമായി നേരിടുമെന്ന് ഇന്ത്യയും ജർമനിയും പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമൻ ചാൻസലർ അംഗലാ മെർകലും പെങ്കടുത്ത ഇന്ത്യ-ജർമൻ സർക്കാർ കൂടിയാലോചന യോഗത്തിനുശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ഭീകരർക്ക് ഒളിത്താവളം നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി. ആഗോളതലത്തിൽ ഭീകരവാദികളെ നേരിടാൻ ഇരു രാജ്യങ്ങളും സംയുക്ത ഗ്രൂപ്പിെൻറ യോഗം ഇടക്കിടെ ചേരാനും തീരുമാനിച്ചു.
വ്യാപാരം, നൈപുണ്യ വികസനം, സൈബർ സുരക്ഷ, തീവ്രവാദം തടയൽ എന്നീ വിഷയങ്ങളിൽ ഇരു രാഷ്ട്രത്തലവന്മാരും ചർച്ച നടത്തി. സൈബർ സുരക്ഷ, വികസനം, നഗരങ്ങളുടെ സുസ്ഥിര വികസനം, നൈപുണ്യ വികസനം, ഡിജിറ്റൽ ടെക്നോളജി, റെയിൽവേ സുരക്ഷ, തൊഴിൽ പരിശീലനം തുടങ്ങിയ മേഖലകളിൽ സഹകരിക്കാൻ രണ്ടു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചു.
ഇന്ത്യ-ജർമനി ബന്ധം അസാധാരണ വേഗത്തിൽ മുന്നോട്ടുപോകുന്നതായി അംഗലാ മെർകലിനൊപ്പം സംയുക്ത വാർത്തസമ്മേളനത്തിൽ നരേന്ദ്ര മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത് ലോകത്തിനും ഗുണകരമാണ്. ഇന്ത്യ ജർമനിയുടെ വിശ്വസ്ത പങ്കാളിയാണെന്ന് തെളിയിച്ചതായി മെർകൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.