ലാലിനെ കാണും; എം.പിമാരോട് മുഖംതിരിച്ച് മോദി
text_fieldsന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിെൻറ പ്രശ്നം ബോധ്യപ്പെടുത്തി സാമ്പത്തിക സഹായം ആവശ്യപ്പെടാൻ കൂടിക്കാഴ്ചക്ക് സമയം ചോദിച്ച കേരള എം.പിമാരോട് മുഖംതിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമ നടൻ മോഹൻലാലിന് ഉദാരമായി സമയം അനുവദിച്ചു കൊടുത്തപ്പോൾ തന്നെയാണിത്. ഇൗ സമീപനത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് എം.പിമാർ പ്രതിഷേധിച്ചു.
പ്രധാനമന്ത്രിയെ കാണാൻ കേരളത്തിലെ എല്ലാ എം.പിമാരും ചേർന്ന് കത്ത് നൽകിയിരുന്നു. കഴിഞ്ഞമാസം 30, 31 തീയതികളിലാണ് ആദ്യം കൂടിക്കാഴ്ചക്ക് സമയം ചോദിച്ചത്. ഇൗ മാസം മൂന്നിന് ശേഷം നൽകാമെന്നാണ് കിട്ടിയ മറുപടി. എന്നാൽ, അതും മാറ്റിയെന്ന് സി.പി.എം നേതാവ് പി. കരുണാകരൻ, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എന്നിവർ പറഞ്ഞു. അനുവാദത്തിനു വേണ്ടി എ.കെ. ആൻറണി ഉൾപ്പെടെ 10 ദിവസമായി കാത്തുനിൽക്കുമ്പോഴാണ് മോഹൻലാലിന് സമയം നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അപമാനിക്കുകയും കേരളത്തെ അവഗണിക്കുകയുമാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് എം.പിമാർ കുറ്റപ്പെടുത്തി.
നേരത്തെ മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ച നടത്താൻ പലവട്ടം പ്രധാനമന്ത്രി അനുമതി നിഷേധിച്ചത് വിവാദമുയർത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലായിരുന്നപ്പോൾ സർവകക്ഷി സംഘത്തിന് കൂടിക്കാഴ്ചക്ക് അനുമതി നൽകുകയും ഒെട്ടാക്കെ പരിഹസിച്ചു വിടുകയുമാണ് ഉണ്ടായത്. അമേരിക്കൻ യാത്ര പരിപാടി വെട്ടിച്ചുരുക്കി സർവകക്ഷി സംഘത്തെ നയിച്ച് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.