Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
P Chidambaram
cancel
Homechevron_rightNewschevron_rightIndiachevron_right'ഇന്ത്യ എന്തുകൊണ്ട്​...

'ഇന്ത്യ എന്തുകൊണ്ട്​ പരാജയപ്പെട്ടു' പ്രധാനമന്ത്രി ഉത്തരം പറയണം -പി. ചിദംബരം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ്​ നേതാവ്​ പി. ചിദംബരം. സെപ്​റ്റംബർ അവസാനത്തോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 65 ലക്ഷത്തിലെത്തുമെന്നും ​അദ്ദേഹം പറഞ്ഞു.

'സെപ്​റ്റംബർ അവസാനത്തോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 55 ലക്ഷമെത്തുമെന്ന്​ പറഞ്ഞിരുന്നു. എന്നാൽ എനിക്ക്​ തെറ്റി. ഇൗ എണ്ണത്തിലേക്ക്​ സെപ്​റ്റംബർ 20ഒാടെ എത്തും. സെപ്​റ്റംബർ അവസാനത്തോടെ കോവിഡ്​ ബാധിതരുടെ എണ്ണം 65 ലക്ഷത്തിലെത്തും' അദ്ദേഹം ട്വീറ്റ്​ ചെയ്​തു.


കൊറോണ വൈറസിനെ 21 ദിവസത്തിനുള്ളിൽ പരാജയപ്പെടുത്തുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്​ദാനം ചെയ്​തിരുന്നു. എന്നാൽ മറ്റു രാജ്യങ്ങൾ ജയിച്ചുകയറു​േമ്പാൾ ഇന്ത്യ പരാജയ​പ്പെടുന്നു. ഇക്കാര്യത്തി​ൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും മറ്റൊരു ട്വീറ്റിൽ ചിദംബരം ആവശ്യപ്പെട്ടു.

കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ലോക്​ഡൗൺ തന്ത്രങ്ങൾ രാജ്യത്ത്​ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും ​അദ്ദേഹം കുറ്റപ്പെടുത്തി. മറ്റു രാജ്യ​ങ്ങളെ അപേക്ഷിച്ച്​ രാജ്യത്ത്​ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ 86,432 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു.


രാജ്യത്തി​െൻറ സമ്പദ്​വ്യവസ്​ഥ തകരുന്നതിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 2020-21ലെ ആദ്യപാദത്തിൽ സമ്പദ്​ വ്യവസ്​ഥ താഴോട്ട്​ വളരുന്നതിൽ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്​ ഒരക്ഷരംപോലും മറുപടി പറയാനില്ല. എങ്കിലും വളരെ പഴയ തന്ത്രമായ ഇംഗ്ലീഷ്​ അക്ഷരമാലയിലെ 'വി' ആകൃതിയിൽ സമ്പദ്​ വ്യവസ്​ഥ ഉയരുമെന്ന്​ പറഞ്ഞ്​ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കഴിഞ്ഞ 15 മാസമായി സമ്പദ്​വ്യവസ്​ഥയിൽ 'വി' ആകൃതിയിലുള്ള വീണ്ടെടുക്കലുണ്ടാകുമെന്ന ധനകാര്യ മന്ത്രാലയത്തി​െൻറ വാഗ്​ദാനം ജനങ്ങൾ മറന്നിട്ടില്ലെന്നും അദ്ദേഹം ഒാർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambarameconomy​Covid 19
Next Story