മുസ്ലിം സ്ത്രീകളെക്കുറിച്ച് വാചാലനാകുന്ന മോദിക്ക് ഇവരോടെന്താണ് പറയാനുള്ളത്!
text_fieldsന്യൂഡൽഹി: മുത്തലാഖിനെക്കുറിച്ചും മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും വേവലാതിപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനും ക്യാച്ച് ന്യൂസ് അസോസിയേറ്റ് എഡിറ്ററുമായ ആദിത്യമേനോൻ.
ക്യാച്ച് ന്യൂസിൽ എഴുതിയ ലേഖനത്തിലാണ് ഏകസിവിൽകോഡ് നടപ്പാക്കാൻ മുത്തലാഖിനെയും മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ച് പറയുന്ന മോദിയുടെയും ബിജെപിയുടെയും ഇരട്ടത്താപ്പിനെ തുറന്നു കാണിക്കുന്നത്. കോൺഗ്രസ് എം.പി ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രി, നരോദാ പാട്യയിലെ ഇരകളായ സ്ത്രീകൾ, മേവത് കൂട്ടബലാത്സംഗത്തിലെ ഇരകൾ, കശ്മീരിലെ പെല്ലറ്റ് ആക്രമണത്തിെൻറ ഇര ഇൻഷാ മാലിക് എന്നീ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെകുറിച്ച് മോദിക്ക് ഒന്നും പറയാനില്ലേയെന്നും ആദിത്യമേേനാൻ ചോദിക്കുന്നു.
ഖുർആനിൽ േപാലും പ്രസ്താവിക്കാത്തതും വിവാഹമെന്ന സ്ഥാപനത്തെ ഇകഴ്ത്തുന്നതുമായ മുത്തലാഖിനെ വിമർശിക്കുന്ന ആദിത്യൻ മുസ്ലിം സ്ത്രീകളെക്കുറിച്ചും മുത്തലാഖിനെക്കുറിച്ചും വാചാലനാകുന്നതിന് മുമ്പ് ഇൗ മുസ്ലിം സ്ത്രീകളെകുറിച്ചാണ് സംസാരിക്കേണ്ടതെന്നും ആവശ്യപ്പെടുന്നു. മുത്തലാഖിെൻറ പേരിൽ ഏകസിവിൽ കോഡ് കൊണ്ടുവരാനുള്ള മോദിയുടെ നീക്കമാണിതെന്നാണ് ലേഖകൻ ചൂണ്ടിക്കാണിക്കുന്നത്. ലേഖനത്തിൽ പറയുന്ന പ്രധാനഭാഗങ്ങൾ:
സകിയ ജഫ്രി
2002ലെ ഗുജറാത്ത് വംശഹത്യയുടെ കാലത്ത് കലാപകാരികൾ ക്രൂരമായി വധിച്ച കോൺഗ്രസ് എം.പി ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രിയെയാണ് അദ്ദേഹം അനീതിയുടെ പ്രതീകമായി ആദ്യം എടുത്ത് കാണിക്കുന്നത്. ദൃക്സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച് സഹായം തേടി ജഫ്രി മോദിയെ വിളിച്ചപ്പോൾ താങ്കൾ ഇതുവരെ കൊല്ലപ്പെട്ടില്ലേ എന്നായിരുന്നു മോദിയുടെ ചോദ്യം.
നരോദാ പാട്യയിലെ ഇരകളായ സ്ത്രീകൾ
നരോദ പാട്യയിൽ കലാപകാരികൾ സഹോദര ഭാര്യയുടെ അനുജത്തിയും ഗർഭിണിയുമായ കൗസർ ഭാനുവിെൻറ വയർ പിളർന്ന് ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുക്കുകയും അവരെ തീയിലിട്ട് ചുെട്ടരിച്ചതായും സൈറ ഭാനുവെന്ന സ്ത്രീ അന്വേഷണ സംഘത്തിന് മൊഴിനൽകിയിരുന്നു.
മേവത് കൂട്ടബലാത്സംഗം
ഇൗ വർഷം ആഗസ്തിൽ ഹരിയാനയിലെ മേവതിൽ ബീഫ് കഴിച്ചെന്നാരോപിച്ച് കൗമാരക്കാരിയും ഭർതൃമതിയുമായ െപൺകുട്ടികളെ നാലംഗ സംഘം വരുന്ന ഗോരക്ഷാ പ്രവർത്തകർ കൂട്ടബലാത്സത്തിനിരയാക്കിയത് വൻ വാർത്തയായിരുന്നു.
ഇൻഷാ മാലിക്
ജൂൺ മാസം ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തോടനുബന്ധിച്ചുണ്ടായ കശ്മീരിലുണ്ടായ വൻ പ്രക്ഷോഭത്തിനെതിരെ സൈനികർ നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ ഇരുകണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ട 14 കാരിയാണ് ഇൻഷാ മാലിക്. പെൺകുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിനാളുകൾക്കാണ് പെല്ലറ്റ് ആക്രമണത്തിൽ കണ്ണിന് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.