മോദി പിടിവാശി ഉപേക്ഷിച്ച് മാപ്പു പറയണമെന്ന് കോൺഗ്രസ്
text_fieldsന്യുഡൽഹി: മൻമോഹൻ സിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട ആരോപണത്തിൽ വ്യക്തത വരുത്തണമെന്നും മൻമോഹൻ സിങ്ങിനോട് മാപ്പു പറയണമെന്നും കോൺഗ്രസ്. പ്രധാനമന്ത്രി പിടിവാശി ഉപേക്ഷിച്ച് മാപ്പു പറയണം. ഗുജറാത്തിൽ വിജയിക്കാനായി മൻമോഹൻ സിങ്ങിനെതിരെയും ഹാമിദ് അൻസാരിക്കെതിരെയും മോദി ഉയർത്തിയ ആരോപണങ്ങളിൽ വ്യക്തത വരുത്തണെമന്നും ഇല്ലെങ്കിൽ ഇന്നും സഭ സ്തംഭിപ്പിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
പാർലെമൻറിെല പ്രതിസന്ധിക്കും രാജ്യസഭ സ്തംഭിപ്പിക്കുന്നതിനും ഉത്തരവാദി പ്രധാനമന്ത്രിയും സർക്കാറും തന്നെയാെണന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. പ്രധാനമന്ത്രിയുെട പിടിവാശിയും സർക്കാറിെൻറ നിലപാടുമാണ് പാർലമെൻറ് സ്തംഭനത്തിനിടയാക്കുന്നത്. ഇൗ നില തുടരാനാണ് സർക്കാറും ആഗ്രഹിക്കുന്നത്. എന്നാൽ മാത്രേമ സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ചർച്ച ഉണ്ടാകാതിരിക്കുകയുള്ളൂവെന്നും ശർമ വിമർശിച്ചു.
റാഫേൽ കരാറുകൾ പോലുള്ള വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറല്ല. പ്രധാനമന്ത്രിയുടെ ആരോപണത്തെ തുടർന്നുണ്ടായ സംശയങ്ങളിൽ വ്യക്തത വരുത്തേണ്ടത് അദ്ദേഹത്തിെൻറ ഉത്തരവാദിത്തമാണ്. പ്രധാനമന്ത്രിയുടെ ഒാഫീസിെൻറ അന്തസ്സ് സംരക്ഷിക്കേണ്ടതും അദ്ദേഹത്തിെൻറ കടമയാണ്. ഇൗ പ്രതിസന്ധിക്ക് അപ്പോൾ മാത്രമേ അവസാനമുണ്ടാകൂവെന്നും ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.