മോദി, അമിത് ഷാ, സോണിയ, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാർ... ബിഹാറിൽ വാക്സിൻ സ്വീകരിച്ചവരുടെ പട്ടികയിൽ ഇവരും
text_fieldsപട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയവരുടെ േപരുകൾ ബിഹാറിലെ ആർവാൾ ജില്ലയിലെ ഗ്രാമത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവരുടെ പട്ടികയിൽ. വാക്സിൻ സ്വീകരിച്ചവരുടെ കണക്കുകളിലാണ് സെലിബ്രിറ്റികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേര് രേഖപ്പെടുത്തി ഡേറ്റ തട്ടിപ്പ്.
സംഭവത്തിൽ കർപി സാമൂഹികാരോഗ്യത്തിൽ വാക്സിൻ സ്വീകരിച്ചവരുടെ പട്ടികയിലാണ് ഈ പേരുകളും. വാക്സിനേഷൻ പോർട്ടലിൽ അപ്ലോഡ് ചെയ്ത ഇൗ പട്ടിക പുറത്തുവന്നതോടെ രണ്ട് കമ്പ്യൂട്ടർ ഓപ്പറേറ്റർമാരെ സസ്പെൻഡ് ചെയ്തു.
നരേന്ദ്രമോദി, അമിത് ഷാ, സോണിയ ഗാന്ധി, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാർ തുടങ്ങിയവരുടെ പേരുകൾ നിരവധി തവണ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പട്ടിക പുറത്തുവന്നതോടെ പ്രാദേശിക ഭരണകൂടം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഡാറ്റ തട്ടിപ്പ് എങ്ങനെ, ആരുടെ നിർദേശപ്രകാരണമാണ് നടന്നതെന്ന് പരിശോധിക്കുമെന്ന് ജില്ല മജിസ്ട്രേറ്റ് െജ. പ്രിയദർശിനി പറഞ്ഞു.
'ഇത് വളരെ ഗൗരവമേറിയ കാര്യമാണ്. പരിശോധനയും വാക്സിേനഷനും വേഗത്തിലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം തട്ടിപ്പുകൾ. കർപിയിൽ മാത്രമല്ല, എല്ലാ ആരോഗ്യകേന്ദ്രങ്ങളിലെയും പട്ടിക പരിശോധിക്കും. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യും' -അവർ കൂട്ടിച്ചേർത്തു.
അടുത്തിടെ നടത്തിയ പരിശോധനക്കിടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നതെന്നും അവർ പറഞ്ഞു. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ ഡേറ്റ എൻട്രിക്കായി ചുമതലപ്പെടുത്തിയ രണ്ട് കമ്പ്യൂട്ടർ ഓപ്പറേറ്റർമാരെ പിരിച്ചുവിട്ടതായി ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ പറഞ്ഞു.
ജില്ല മജിസ്ട്രേറ്റുമായും ചീഫ് മെഡിക്കൽ ഓഫിസർമാരുമായും സംസാരിച്ചു. കൂടാതെ മറ്റ് ആശുപത്രികളിലെ ഡേറ്റകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.