മോദിയുടെ റാലിക്കു മുമ്പ് റെയ്ഡ്; 1.80 കോടി രൂപ പിടിച്ചു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശിൽ തെരഞ്ഞെടുപ്പു പ്രചാരണത് തിന് എത്തുന്നതിനു മണിക്കൂറുകൾ മുമ്പ് സംസ്ഥാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാക്കളും സഞ്ചരിച്ച വാഹന വ്യൂഹത്തിൽനിന്ന് 1.80 കോടി രൂപ പരിശോധനയിൽ പിടിച്ചെടുത്തു.
രാജ്യത്തിെൻറ കാവൽക്കാരനായ പ്രധാനമന്ത്രിയുടെ പാർട്ടി വോട്ടിന് നോട്ട് എറിയുന്നതിെൻറ പച്ചയായ തെളിവാണിതെന്നു ചൂണ്ടിക്കാട്ടിയ കോൺഗ്രസ്, മോദി അടക്കമുള്ളവർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ 10നാണ് അരുണാചലിൽ മോദിയുടെ ആദ്യ തെരഞ്ഞെടുപ്പു യോഗം നടന്നത്. അർധരാത്രി കഴിഞ്ഞപ്പോഴാണ് െഗസ്റ്റ് ഹൗസിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങളിൽനിന്നായി ഇത്രയും തുകയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം അഞ്ചു കോടി രൂപയുടെ നോട്ടുകെട്ടാണ് ഇതുവരെ പിടികൂടിയത്.
തെരഞ്ഞെടുപ്പു കമീഷൻ നിരീക്ഷകരാണ് അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മൈൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് തപിർ ഗാവോ എന്നിവരുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന് എത്തിയത്. യൂത്ത് കോൺഗ്രസുകാരായ ചിലരുടെ പരാതികളെ തുടർന്നായിരുന്നു ഇത്. അഞ്ചു വാഹനങ്ങളിൽ പരിശോധന നടന്നു.
പ്രധാനമന്ത്രിയുടെ റാലി നടക്കുന്നിടത്തേക്ക് കൊണ്ടുപോയതാണ് ഇൗ നോെട്ടന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർേജവാല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.