പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി; മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും
text_fieldsറോം: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെത്തി. 30, 31 തിയതികളിലാണ് ഉച്ചകോടി നടക്കുക. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ നീക്കങ്ങളിൽ ശക്തമായ വിമർശനങ്ങൾ പ്രധാനമന്ത്രി ഉച്ചകോടിയിൽ ഉയർത്തുമെന്നാണ് റിപ്പോർട്ട്.
ഗ്ലാസോയിൽ നടക്കുന്ന കോപ് 26 ലോക നേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുക്കുന്ന മോദി വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക പ്രശ്നങ്ങൾ അടക്കമുള്ള കാര്യങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.
ആഗോള കത്തോലിക്ക സഭ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുമായി വത്തിക്കാൻ സിറ്റിയിൽ പ്രധാനമന്ത്രി ഒക്ടോബർ 30നാണ് കൂടിക്കാഴ്ച നടത്തുക. മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ല. ജഹവര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, ഐ.കെ ഗുജ്‌റാള്‍, എ.ബി. വാജ്‌പേയി എന്നിവരാണ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ മറ്റ് പ്രധാനമന്ത്രിമാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.