'മോദീ, ജോലി തരൂ', ഇെല്ലങ്കിൽ നിങ്ങളുടെ ജോലി ഞങ്ങൾ കളയും; ട്രെൻഡിങായി യുവാക്കളുടെ പ്രതിഷേധം
text_fieldsട്വിറ്ററിൽ ട്രെൻഡിങായി 'മോദി റോസ്ഗാർ ദോ' (മോദീ, ജോലി തരൂ) ഹാഷ്ടാഗ്. ഏകദേശം 13 ലക്ഷം ട്വീറ്റുകളാണ് ഇൗ ഹാഷ്ടാഗിൽ വന്നിരിക്കുന്നത്. ഇേതാടെ ട്വിറ്റർ ട്രെൻഡിങിൽ ഹാഷ്ടാഗ് ഒന്നാമതെത്തി. തൊഴിൽരഹിതരായ യുവാക്കളാണ് ഹാഷ്ടാഗിന് പിന്നിൽ. ഹാഷ്ടാഗിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും രംഗത്തെത്തി.
सुनो जन के मन की बात-#modi_rojgar_do
— Rahul Gandhi (@RahulGandhi) February 21, 2021
ഹാഷ്ടാഗ് പങ്കുവച്ച അദ്ദേഹം 'കേൾക്കൂ ജനങ്ങളുടെ മൻ കി ബാത്' എന്നും കുറിച്ചിട്ടുണ്ട്്. 'ഓരോ കുടുംബവും മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്നു. ഒരു കുടുംബം കുട്ടികളുടെ വിദ്യാഭ്യാസത്തിന് അവരുടെ സമ്പാദ്യം മുഴുവൻ ചിലവഴിക്കുന്നത് നല്ല നാളെയുടെ പ്രതീക്ഷയിലാണ്. പക്ഷേ ആ സ്വപ്നങ്ങളെല്ലാം ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു' ഒരാൾ ട്വിറ്റിൽ കുറിച്ചു. ആയിരക്കണക്കിന് പരിഹാസ ട്രോളുകളും ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്.
#railapprentice_ko_rojgar_do#modi_rojgar_do
— Khushbu Maurya (2017batch..D.EL.ED) (@Khushbu15571394) February 21, 2021
Every family dreams of a better life, spending their savings to give their children an education in the hope for a better tomorrow but that dream is destroyed now. pic.twitter.com/EkTZhkOmAD#modi_rojgar_do
'മോദി സർക്കാർ നമ്മുടെ രാഷ്ട്രത്തിന്‍റെ സാമ്പത്തിക വളർച്ചയെ നശിപ്പിച്ചു. ദശലക്ഷക്കണക്കിന് യുവാക്കൾ തൊഴിലില്ലാത്തവരാണ്. സർക്കാർ തണ്ട് കോടി ജോലികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എവിടെയാണ് ജോലി'-പങ്കജ് കുമാർ ചോദിക്കുന്നു. 'മടുത്തിരിക്കുന്നു.
#modi_rojgar_do
— Preeti Chaudhary #Farmers (@HryTweet_) February 21, 2021
When someone asks" Where are the jobs?"
Govt👇 pic.twitter.com/FTu1LhGknK
മാൻ കി ബാത്ത് എന്ന് വിളിക്കുന്ന പ്രഭാഷണത്തിലൂടെയല്ല, ഇനി നിങ്ങൾ വിദ്യാർഥികളെ മുഖാമുഖം കാണേണ്ടിവരും. ഇനി നിങ്ങൾ 'സ്റ്റുഡന്റ്സ് മാൻ കി ബാത്ത്' നടത്തൂ'- ഖുശ്ബു മൗര്യ എന്ന വിദ്യാർഥിനി കുറിച്ചു. 'ഞങ്ങൾക്ക് ജോലി നൽകിയില്ലെങ്കിൽ നിങ്ങൾ ജോലി ഉപേക്ഷിച്ച് പോകൂ എന്നും' നിരവധിപേർ 'മോദി റോസ്ഗാർ ദോ' ഹാഷ്ടാഗിൽ കുറിച്ചിട്ടുണ്ട്.
Trending now at #1
— Jayveer Verma (@JayveerVerma6) February 21, 2021
1.1 M+ tweets
Salute to the Youth of our country.#modi_rojgar_do
retweet please pic.twitter.com/SNVwYqzqdN

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.