ചില രാജ്യങ്ങൾ തീവ്രവാദികൾക്ക് ആയുധവും അർഥവും നൽകുന്നു -മോദി
text_fieldsസെൻറ് പീറ്റേഴ്സ്ബർഗ്: ചില രാജ്യങ്ങൾ തീവ്രവാദികൾക്ക് ആയുധവും അർഥവും നൽകുകയാണെന്ന് കശ്മീരിൽ തീവ്രവാദികൾക്ക് ആയുധം നൽകി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാക് നയത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദം മനുഷ്യവംശത്തിെൻറ ശത്രുവാണെന്നും ഇൗ ഭീഷണി നേരിടാൻ ലോകം ഒറ്റക്കെട്ടാകണമെന്നും റഷ്യയിൽ അദ്ദേഹം പറഞ്ഞു.
40 വർഷമായി െഎക്യ രാഷ്ട്രസഭയുടെ മുന്നിലുള്ള കോംപ്രിെഹൻസിവ് കൺവെൻഷൻ ഒാൺ ഇൻറർനാഷനൽ ടെററിസം (സി.സി.െഎ.ടി) വിഷയത്തിൽ അടിയന്തര പ്രാധാന്യത്തോടെ ലോകം തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘തീവ്രവാദികൾക്ക് സ്വന്തമായി ആയുധമുണ്ടാക്കാനാവില്ല. ചില രാജ്യങ്ങളാണ് അവർക്കത് എത്തിച്ചുനൽകുന്നത്.
തീവ്രവാദികൾക്ക് സ്വന്തമായി നാണയം അച്ചടിക്കാനാവില്ല. കള്ളപ്പണം വഴി ചില രാജ്യങ്ങൾ സാമ്പത്തിക ഇടപാടുകൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നു. തീവ്രവാദികൾക്ക് സ്വന്തം വാർത്താ മാധ്യമങ്ങളില്ല. അതും ചില രാജ്യങ്ങളുടെ സഹായംവഴി ലഭിക്കുന്നു’’ -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.