സൈന്യത്തിെൻറ ധീരതക്ക് സല്യൂട്ട് – മോദി
text_fieldsന്യൂഡൽഹി: സൈനികരുടെ ധീരതക്കും അവർ രാജ്യത്തിനായി നൽകിയ സേവനങ്ങൾക്കും സല്യൂട്ട് നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനിക ദിനത്തോട് അനുബന്ധിച്ച് സന്ദേശത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിെൻറ പരമാധികാരം സംരക്ഷിക്കുന്നതിൽ സൈനികർക്ക് മുഖ്യമായ പങ്കുണ്ടെന്നും പ്രകൃതി ദുരന്തങ്ങളുണ്ടാകുേമ്പാൾ സൈന്യം സഹായവുമായി എത്താറുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ 125 കോടി ജനങ്ങൾ സുരക്ഷിതമായി ജീവിക്കുന്നത് സൈന്യത്തിെൻറ ത്യാഗം മൂലമാണെന്നും മോദി ഒാർമ്മിപ്പിച്ചു.
രാജ്യത്തെ സൈനികർക്ക് നൽകുന്നത് മോശം ഭക്ഷണമാണെന്ന പരാതികളുമായി സൈനികർ രംഗത്ത് വന്ന സാഹചര്യത്തിലാണ് മറ്റൊരു സൈനിക ദിനം കൂടി കടന്നു വരുന്നത്. പല സൈനികരും തങ്ങൾക്ക് ലഭിക്കുന്ന ഭക്ഷണത്തിെൻറ നിലവാരത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പരാതികൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ പരാതികൾ പറയാൻ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കരസേന മേധാവി ബിപിൻ റാവത്ത് രംഗത്തെത്തിയിരുന്നു.
We remember with great pride all the sacrifices made by our Army. They put their lives at risk so that 125 crore Indians live peacefully.
— Narendra Modi (@narendramodi) January 15, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.