ഒരൊറ്റ ഇന്ത്യക്കാരനും പരദേശിയല്ലെന്ന് മോദി
text_fieldsകാന്തി (പശ്ചിമ ബംഗാൾ): വന്ദേമാതരത്തിലൂടെ രാജ്യത്തെ ഒന്നിപ്പിച്ച നാടാണ് ബംഗാൾ. അവിടെ ചിലരെ അന്യദേശക്കാരെന്ന് മുദ്രകുത്തി മുഖ്യമന്ത്രി മമത ബാനർജി അപമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാൾ മണ്ണിെൻറ പുത്രൻ ബി.ജെ.പി മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പശ്ചിമ ബംഗാളിലെ പൂർവ മേദിനിപ്പൂരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബങ്കിം ചന്ദ്ര ചാറ്റർജിയുടെയും രവീന്ദ്ര നാഥ ടാഗോറിെൻറയും സുഭാഷ് ചന്ദ്ര ബോസിെൻറയും മണ്ണാണിത്. ഇവിടെ ഒരു ഇന്ത്യക്കാരനും പരദേശിയാകില്ല. ടാഗോറിെൻറ നാട്ടുകാർ ഒരു ഇന്ത്യക്കാരനെയും പരദേശിയായി കാണില്ലെന്ന് മമത ഓർക്കണെമന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പടിവാതിൽക്കലാണ് സർക്കാറെന്നാണ് മമത പറയുന്നത്. േമയ് രണ്ടിന് ബംഗാളുകാർ അവർക്ക് പുറത്തേക്കുള്ള വാതിൽ കാണിച്ചുകൊടുക്കുമെന്ന് മോദി പരിഹസിച്ചു.
294 നിയോജക മണ്ഡലങ്ങളിലേക്ക് എട്ടു ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഈ മാസം 27ന് നടക്കും. ഏപ്രിൽ 29നാണ് അവസാന ഘട്ടം. േമയ് രണ്ടിന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.