മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച മഹാബലിപുരത്ത്?
text_fieldsചെന്നൈ: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചക്ക് വേദിയാകാൻ യുനെസ്കോ പൈതൃക പദവി നേടിയ മഹാബലിപുരം തയാറെടുക്കുന്നു. ഇതിെൻറ മുന്നോടിയായി പ്രത്യേക സുരക്ഷ സേനയുടെ എ.എസ്.എൽ(അഡ്വൻസ്ഡ് സെക്യൂരിറ്റി ലെയ്സൺ) ടീം അടുത്തയാഴ്ച മഹാബലിപുരത്ത് എത്തും.
ഇവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൂടിക്കാഴ്ചയുടെ അന്തിമ തീരുമാനം എടുക്കും. ഒക്ടോ. 11 മുതൽ 13 വരെ നടക്കുന്ന ഇൻഡോ-ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടിയാണ് മാമല്ലപുരം എന്ന പേരിലറിയപ്പെട്ടിരുന്ന ‘ശിൽപനഗര’ത്തിൽ നടക്കുക. ചർച്ചകൾക്കിടെ നേതാക്കൾ മഹാബലിപുരത്തെ പുരാതന ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും സന്ദർശിക്കും. ചെന്നൈയിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഇൗ കടലോര നഗരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.