നോട്ട് നിരോധനം അബദ്ധമായിരുന്നുവെന്ന് മോദി അംഗീകരിക്കണം- മൻമോഹൻ സിങ്
text_fieldsന്യൂഡൽഹി: സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതവും വ്യവസായ മേഖലയും ഏറ്റവും താഴ്ന്ന സാമ്പത്തിക സൂചികയിലേക്ക് കൂപ്പുകുത്തിയത് നോട്ടു നിരോധനം മൂലമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ചെറുകിട, ഇടത്തര സംരംഭ മേഖലയിൽ വൻ തൊഴിൽ നഷ്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും മൻമോഹൻസിങ് പറഞ്ഞു. നോട്ട് നിരോധനത്തിെൻറ വാർഷികദിനത്തോടനുബന്ധിച്ച് പ്രമുഖ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്ന അസമത്വം സാമ്പത്തിക വികസനത്തിന് വൻ ഭീഷണിയാണുയർത്തുന്നത്. നോട്ട് നിരോധനം ഇത്തരം അസമത്വങ്ങളെ, തെറ്റുതിരുത്താൻ കഴിയാത്ത വിധം വഷളാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കറൻസി അടിസ്ഥാനമാക്കിയ ഇടപാടുകൾ കുറക്കുന്നതിനും സമ്പദ്വ്യവസ്ഥയെ ഡിജിറ്റൽ ഇടപാടുകളിലേക്ക് നയിക്കുന്നതിനുമാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നാണ് മോദി സർക്കാറിെൻറ വിശദീകരണം. ഇൗ കാരണങ്ങളെല്ലാം അഭിനന്ദനീയാർഹമായ ഉദ്യമങ്ങളാണ്. എന്നാൽ സാമ്പത്തിക മുൻഗണന അവകാശങ്ങൾ നമ്മുക്ക് ലഭിക്കേണ്ടതുണ്ട്. നോട്ട് രഹിത സമ്പദ്ഘടന ചെറുകിട സംരംഭങ്ങൾക്ക് സഹായകമാകുമോ എന്നതും അതിെൻറ വളർച്ചക്കും കാര്യക്ഷമത നേടുന്നതിലും ഗുണകരമാകുമോയെന്നതും അവ്യക്തമാണ്. എന്നാൽ അതിനാണ് മുൻഗണന നൽകേണ്ടത്.
നോട്ട് നിരോധനത്തെ രാഷ്ട്രീവത്കരിച്ച് കാണുന്നതിെൻറ കാലം കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തെൻറ അബദ്ധം തിരിച്ചറിയേണ്ട സമയമാണിത്. സാമ്പത്തിക വ്യവസ്ഥയുടെ പുനഃനിർമാണത്തിന് അദ്ദേഹം പിന്തുണ തേടേണ്ടതുണ്ടെന്നും സാമ്പത്തിക വിദഗ്ധൻ കൂടിയായ മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.