അമ്മക്കൊപ്പം പ്രാതൽകഴിച്ച് മോദി: പരിഹാസവുമായി കെജ്രിവാൾ
text_fieldsന്യൂഡൽഹി: യോഗാ വ്യായാമം മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മാതാവ് ഹീരാബെൻ മോദിയുമായി പ്രാതൽ കഴിച്ചെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ്. വൈബ്രൻറ് ഗുജറാത്ത് പരിപാടിയിൽ പെങ്കടുക്കുന്നതിനായി ഗുജറാത്തിലെത്തിയ മോദി ഗാന്ധിനഗറിൽ സഹോദരൻ പങ്കജ് മോദിക്കൊപ്പം കഴിയുന്ന മാതാവിനെ കാണാൻ എത്തുകയായിരുന്നു.
നിത്യചര്യയിലുള്ള യോഗ മാറ്റിവെച്ച് മാതാവിനൊപ്പം പ്രഭാതഭക്ഷണം കഴിച്ചെന്നും മഹനീയ നിമിഷങ്ങളാണ് അവരോടൊപ്പം ചെലവഴിച്ചതെന്നുമാണ് മോദി ട്വിറ്ററിൽ കുറിച്ചത്.
Skipped Yoga & went to meet mother. Before dawn had breakfast with her. Was great spending time together.
— Narendra Modi (@narendramodi) January 10, 2017
മോദിയുടെ ട്വീറ്റിനെതിരെ പരിഹാസ ശരങ്ങളുമായി ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ രംഗത്തെത്തി. തങ്ങൾ മാതാവിനൊപ്പം കഴിയുകയും ആശീർവാദം നേടുകയും ചെയ്യുന്നുണ്ട്. എന്നാൽ ദേശസ്നേഹത്തിെൻറ പേരിൽ വൃദ്ധമാതാവിനെ ബാങ്ക് വരിയിൽ നിർത്താറില്ലെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
മാതാവിനെയും പത്നിയെയും സംരക്ഷിക്കുകയെന്നത് ഭാരത സംസ്കാരമാണെന്നും മോദി യാതൊരു ധർമ്മവും പാലിക്കാതെ വാക്കുകളിലൂടെ പ്രകടിപ്പിക്കുകയാണെന്നും കെജ്രിവാൾ ട്വിറ്ററിലൂടെ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.