ഭരണഘടനക്കുമേലുള്ള ആക്രമണം മറക്കാനാണ് മോദിയും സ്പീക്കറും ബി.ജെ.പി നേതാക്കളും അടിയന്തരാവസ്ഥയെ പരാമർശിക്കുന്നത് -സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: സമവായത്തിെന്റ മൂല്യങ്ങൾ പ്രഘോഷിക്കുകയും അതേസമയം ഏറ്റുമുട്ടലിെന്റ പാത സ്വീകരിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ‘ദ ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തിലാണ് സോണിയയുടെ വിമർശനം.
വ്യക്തിപരമായും രാഷ്ട്രീയപരമായും ധാർമികമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അതേസമയം, ഒന്നും മാറിയിട്ടില്ലെന്ന മട്ടിലാണ് മോദിയുടെ പെരുമാറ്റമെന്നും അവർ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന് മോദി മനസ്സിലാക്കിയതിന്‍റെ തെളിവുകളൊന്നുമില്ല.
സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം വേണമെന്ന് സർക്കാർ പറഞ്ഞതിനെ പ്രതിപക്ഷം അംഗീകരിച്ചു. എന്നാൽ, ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുകയെന്ന പാരമ്പര്യം പാലിക്കാൻ സർക്കാർ തയാറായില്ല. പാർലമെന്‍റിന്‍റെ സന്തുലിതത്വം വീണ്ടെടുക്കുന്നതിന് പ്രതിപക്ഷ സഖ്യം പ്രതിജ്ഞാബദ്ധമാണ്.
പ്രചാരണത്തിനിടെ സ്വയം ദൈവിക പരിവേഷമണിഞ്ഞ നരേന്ദ്ര മോദിക്കേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. എന്നാൽ, ഇത് അംഗീകാരിക്കാത്ത മട്ടിലാണ് അദ്ദേഹത്തിെന്റ പെരുമാറ്റം. ഭരണഘടനക്കുമേലുള്ള ആക്രമണം മറച്ചുവെക്കുന്നതിനാണ് പ്രധാനമന്ത്രിയും സ്പീക്കറും ബി.ജെ.പി നേതാക്കളും അടിയന്തരാവസ്ഥയെ പരാമർശിക്കുന്നത്. 1977 മാർച്ചിൽ രാജ്യത്തെ ജനം അടിയന്തരാവസ്ഥയിൽ വിധിയെഴുതി എന്നത് ചരിത്രത്തിലെ യാഥാർഥ്യമാണ്. ഇതിനെ പൂർണമായി അംഗീകരിക്കുകയാണുണ്ടായതെന്നും സോണിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.