കശ്മീർ യുവാക്കൾ വഴിതെറ്റുന്നത് തടയാൻ വനിതാ പൊലീസുകാർക്കാകുമെന്ന് മോദി
text_fieldsഹൈദരാബാദ്: ജമ്മു-കശ്മീരിലെ മാതാക്കളുമായി സജീവമായി ബന്ധംപുലർത്തുകയും ബോധവത്കരിക്കുകയും വഴി അവരുടെ മക്കൾ 'വഴിതെറ്റു'ന്നത് തടയുന്നതിൽ പ്രധാന പങ്കുവഹിക്കാൻ വനിതാ പൊലീസുകാർക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭ്ഭായി പട്ടേൽ നാഷനൽ പൊലീസ് അക്കാദമിയിലെ ഐ.പി.എസിെൻറ 2018 ബാച്ചിനെ വിഡിയോ കോൺഫറൻസിങ് വഴി അഭിസംബോധന ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
കശ്മീരികൾ സ്നേഹമുള്ള ജനതയാണെന്നും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള പ്രത്യേക കഴിവ് അവർക്കുണ്ടെന്നും വനിതാ പ്രബേഷണറുടെ ചോദ്യത്തിന് മറുപടിയായി മോദി പറഞ്ഞു. ജമ്മു-കശ്മീരിലെ യുവാക്കൾ തീവ്രവാദ സംഘങ്ങളിൽ ചേരുന്നുവെന്ന പരാമർശവും മോദി നടത്തി.
കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിൽ സാേങ്കതികവിദ്യക്ക് ഇന്ന് വലിയ പങ്കുണ്ട്. സി.സി ടി.വി, മൊബൈൽ ട്രാക്കിങ് തുടങ്ങിയവ വലിയ പങ്കാണ് ഇതിൽ വഹിക്കുന്നതെന്നും മോദി പറഞ്ഞു. ബിഗ് േഡറ്റ, നിർമിത ബുദ്ധി, സമൂഹ മാധ്യമങ്ങൾ തുടങ്ങിയ പുതുതലമുറ സാങ്കേതിക വിദ്യകൾ മികച്ച സമാധാന പാലനത്തിനുള്ള ഉപകരണങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ സാേങ്കതിക വിദ്യകൾ കുഴപ്പത്തിൽ ചാടിക്കാൻ സാധ്യതയേറെയാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.