ശ്രീലങ്കൻ തമിഴർക്ക് െഎക്യദാർഢ്യവുമായി മോദി; അക്രമം ലോകസമാധാനത്തിന് വെല്ലുവിളി
text_fieldsകൊളംബോ: വെറുപ്പും അക്രമവും ചേർന്ന മാനസികാവസ്ഥയാണ് ലോകസമാധാനം നേരിടുന്ന വൻവെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിൽ നിന്നല്ല, വെറുപ്പിെൻറയും ഹിംസയുടെയും വേരുകൾ ആണ്ടുപോയ മാനസികാവസ്ഥയിൽ നിന്നാണ് വെല്ലുവിളി ഉയരുന്നത്.
കൊളംബോയിൽ അന്താരാഷ്ട്ര വൈശാഖ് ദിനാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിയുടെയും ലോക സമാധാനത്തിെൻറയും സന്ദേശങ്ങൾ അലയടിക്കുന്നതാണ് ബുദ്ധെൻറ അധ്യാപനങ്ങളെന്ന് മോദി ചൂണ്ടിക്കാട്ടി.
ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, നയതന്ത്രജ്ഞർ, രാഷ്ട്രീയനേതാക്കൾ, ലോകത്തിലെ ബുദ്ധമതനേതാക്കൾ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു മോദി. 21ാം നൂറ്റാണ്ടിലും ബുദ്ധദർശനത്തിെൻറ പ്രസക്തി അദ്ദേഹം എടുത്തുപറഞ്ഞു. മേഖലയുടെ തത്ത്വചിന്തയിലും ആദർശങ്ങളിലും ബുദ്ധെൻറ ചിന്തകൾ ചെലുത്തിയ സ്വാധീനം വിസ്മരിക്കാനാവില്ല. വെറുപ്പിെൻറയും അക്രമത്തിെൻറയും ഭാഗമായ ഭീകരവാദം മേഖലയിൽ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും മോദി പറഞ്ഞു. ശ്രീലങ്കയിലെ മധ്യപ്രവിശ്യയും തേയിലത്തോട്ടം മേഖലയുമായ ഡിക്കോയിലെ ഇന്ത്യൻ വംശജരായ തമിഴ്സമൂഹത്തോട് സംസാരിക്കവേ, സിംഹളരും തമിഴ്സമൂഹവും തമ്മിലുള്ള െഎക്യവും സൗഹാർദവും ശക്തിപ്പെടുത്തണമെന്നും വൈവിധ്യങ്ങൾ ആഘോഷിക്കപ്പെടാനുള്ളതാണെന്നും ഏറ്റുമുട്ടാനുള്ളതല്ലെന്നും മോദി പറഞ്ഞു.
പ്രസിഡൻറ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോദി ആയിരക്കണക്കിന് തമിഴർ പെങ്കടുത്ത റാലിയെ അഭിസംബോധന ചെയ്തത്. സമാധാനത്തിലേക്കും പുേരാഗതിയിലേക്കുമുള്ള യാത്രയിൽ ഇന്ത്യൻജനതയും സർക്കാറും നിങ്ങൾക്കൊപ്പമുെണ്ടന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മേഖലയിൽ 10,000 ഭവനങ്ങൾ കൂടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനകം 4000 വീടുകൾ ഇന്ത്യ നൽകിയിട്ടുണ്ട്.
രണ്ടുദിവസത്തെ ലങ്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി വെള്ളിയാഴ്ച മടങ്ങി.
വൈശാഖ ദിനം; ഇന്ത്യയുടെ സമ്മാനം 16000 പാരഫിന്‍ മെഴുകുതിരികൾ
ഡിക്കോയ (ശ്രീലങ്ക): ബുദ്ധെൻറ ജനനം, ജ്ഞാനോദയം, വിയോഗം എന്നിവയുമായി ബന്ധെപ്പട്ട് ആചരിക്കുന്ന അന്താരാഷ്ട്ര വൈശാഖ ദിനത്തോടനുബന്ധിച്ച് 16,000 കരകൗശല വിളക്കുകൾ ശ്രീലങ്കക്ക് സമ്മാനിച്ച് ഇന്ത്യ. അസമിലെ ദിക്ബോയിലെ പണ്ടുകാലം മുതൽ പ്രവർത്തിക്കുന്ന ശുദ്ധീകരണ ശാലയിൽ പാരഫിന്‍ മെഴുകിൽ പ്രത്യേകം നിർമിച്ചവയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രതിനിധി അറിയിച്ചു. ശ്രീലങ്കൻ ജനതക്ക് ഇന്ത്യൻ ജനതയുടെ സമ്മാനം എന്ന നിലയിലാണ് മെഴുകുതിരികൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.