മോദി ബഹുമുഖ പ്രതിഭ; പ്രധാനമന്ത്രിയെ പുകഴ്ത്തി സുപ്രീംകോടതി ജഡ്ജി
text_fieldsന്യൂഡൽഹി: ദീര്‍ഘദൃഷ്ടിയുള്ള ബഹുമുഖപ്രതിഭയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്ന് സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര. സുപ്രീംകോടതിയില്‍ ന ടന്ന അന്തർദേശീയ നീതിന്യായ സമ്മേളനത്തിെൻറ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരു ന്നു ജസ്റ്റിസ് മിശ്ര.
ദീര്‍ഘദര്‍ശിയായ മോദിയുടെ ഭരണത്തിനു കീഴില്‍ ഇന്ത്യ അന്താരാ ഷ്ട്ര സമൂഹത്തില്‍ ഏറെ ശ്രദ്ധേയമായി വളരുകയാണെന്നും ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം നിയമമന്ത്രി രവിശങ്കര്‍ പ്രസാദിെൻറ സഹകരണത്തോടെ 1500 കാലഹരണപ്പെട്ട നിയമങ്ങളെങ്കിലും എടുത്തുകളഞ്ഞു. ആഗോള തലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖപ്രതിഭയായ നരേന്ദ്ര മോദിയോടു ഞങ്ങള്‍ നന്ദി പറയുന്നുവെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
അരുൺ മിശ്രയുടെ ബെഞ്ചിലേക്ക് ജഡ്ജി ലോയ കേസ് കൈമാറിയതിനായിരുന്നു നാലു മുതിർന്ന ജഡ്ജിമാർ മുമ്പ് സുപ്രീംകോടതിയിൽ നിന്നിറങ്ങിവന്ന് വാർത്തസമ്മേളനം വിളിച്ചത്. മോദിസർക്കാർ ആവശ്യപ്പെട്ടതു പ്രകാരം ഡൽഹിയിലെ രവിദാസ് മന്ദിർ പൊളിക്കാനും പൊളിച്ചുകഴിഞ്ഞ് പ്രതിഷേധമുയർന്നപ്പോൾ സർക്കാർ തിരിച്ചുപറഞ്ഞതിെൻറ അടിസ്ഥാനത്തിൽ അത് പുനർനിർമിക്കാനും ഉത്തരവിട്ടതും ജസ്റ്റിസ് മിശ്രയുടെ ബെഞ്ചായിരുന്നു.
സമീപകാല നിര്‍ണായക സുപ്രീംകോടതി വിധികളെ ജനങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിച്ചുെവന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബാബരി ഭൂമി കേസ്, മുത്തലാഖ് കേസുകൾ മുൻനിർത്തിയായിരുന്നു മോദിയുടെ പരാമർശം. ഭരണഘടന ഒരു ശക്തമായ നീതിന്യായ വ്യവസ്ഥയെയാണ് രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ളതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.