നയിക്കാൻ ഇവർ
text_fieldsന്യൂഡൽഹി: പുതുതായി അധികാരമേറ്റ മോദി സർക്കാർ മന്ത്രിസഭയിൽ 25 കാബിനറ്റ് മന്ത്രിമാർ, ഒമ്പത് സഹ മന്ത്രിമാർ (സ് വതന്ത്ര ചുമതല), 24 സഹ മന്ത്രിമാരുമാണുള്ളത്. ഇത്തവണ ആറ് വനിതാ മന്ത്രിമാരുണ്ടെന്നതും പ്രത്യേകതയാണ്. കഴിഞ്ഞ മന് ത്രിസഭയിലെ പ്രധാന സാന്നിധ്യമായിരുന്ന അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവർ ഇത്തവണ മന്ത്രിസഭയിലില്ലെന്ന ത് ശ്രദ്ദേയമാണ്.
◉ കാബിനറ്റ് മന്ത്രിമാർ
നരേന്ദ്ര മോദി
രാജ്നാഥ് സിങ് < br /> അമിത് ഷാ
നിധിൻ ഗഡ്കരി
ഡി.വി. സദാനന്ദ ഗൗഡ
നിർമല സീതാരാമൻ
രാംവിലാസ് പാസ്വാൻ
നരേന്ദ്ര സിങ് തോമർ
രവിശങ്കർ പ്രസാദ്
ഹ ർസിമ്രത് കൗർ ബാദൽ
താവർ ചന്ദ് ഗെഹ്ലോട്ട്
ഡോ.എസ്. ജയശങ്കർ
രമേഷ് പൊ ഖ്രിയാൽ നിശാംഗ്
അർജുൻ മുണ്ട
സ്മൃതി ഇറാനി
ഡോ. ഹർഷ് വർധൻ
പ്ര കാശ് ജാവ്ദേകർ
പീയൂഷ് ഗോയൽ
ധർമേന്ദ്ര പ്രധാൻ
മുഖ്താർ അബ്ബാസ ് നഖ്വി
പ്രഹ്ലാദ് ജോഷി
ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ
അരവിന്ദ് ഗണപത് സാവന്ത്< br /> ഗിരിരാജ് സിങ്ങ്
ഗജേന്ദ്ര സിങ്ങ് ശെഖാവത്
രാജ്നാഥ് സിങ്
ആർ.എസ്.എ സുമായി ഉറ്റ ബന്ധമുള്ള മുതിർന്ന ബി.ജെ.പി നേതാവ്. നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി. ബി.ജെ. പി മുൻ ദേശീയ അധ്യക്ഷൻ. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന ്നു. 2008- 2009ലും ബി.ജെ.പി ദേശീയ അധ്യക്ഷനായി. 2014 മേയ് 26നാണ് ആദ്യ മോദി മന്ത്രിസഭയിൽ ആഭ്യന്തര മ ന്ത്രിയായത്. ഉത്തർപ്രദേശിലെ ചന്ദൗളി ജില്ലയിലെ ദരിദ്ര കർഷക കുടുംബത്തിൽ റാം ബദൻ സി ങ്ങിെൻറയും ഗുജറാത്തി ദേവിയുടെയും മകനായി ജനിച്ചു. കുട്ടിക്കാലം മുതലേ ആർ.എസ്.എസ് ശ ാഖകളിൽ സജീവമായിരുന്നു. ഗോരഖ്പുർ സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരു ദാനന്തര ബിരുദം നേടി. ഭാരതീയ ജനസംഘത്തിെൻറ മിർസാപുര യൂനിറ്റ് സെക്രട്ടറിയായി രാഷ് ട്രീയ പ്രവർത്തനമാരംഭിച്ചു. മിർസാപുരിലെ കോളജിൽ ഭൗതിക ശാസ്ത്ര അധ്യാപകനായിരുന് നു.
1999ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി, വാജ്പേയി മന്ത്രിസഭയിൽ കൃഷിമന്ത്രി തുടങ്ങി യ പദവികൾ വഹിച്ചു. ഭാര്യ: സാവിത്രി സിങ്. രണ്ട് ആൺമക്കളും ഒരു പുത്രിയുമുണ്ട്.
നിർമ ല സീതാരാമൻ
ബി.ജെ.പിയുടെ കഴിവുറ്റ വനിത നേതാവായും കറതീര്‍ന്ന മോദി ഭക്തയായും ദേ ശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥിനി കൂടിയായ നിര്‍മല സീതാരാമന്. 1959 ആഗസ്റ്റ് 18ന് റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന നാരായൺ സീതാരാമെൻറയും സാവിത്രിയുടെയും മകളായി മധുരയിൽ ജനിച്ചു. തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. ജെ.എൻ.യുവിൽനിന്ന് മാസ്റ്റർ ഡിഗ്രി. ജെ.എൻ.യു പഠനകാലത്തെ സുഹൃത്തായിരുന്ന പരകല പ്രഭാകർ പിന്നീട് ജീവിതപങ്കാളിയായി.
വിവാഹശേഷം, പ്രഭാകറും നിർമലയും ലണ്ടനിലേക്ക് പോയി. ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സിൽ ഗവേഷകനായിരുന്നു പ്രഭാകർ. ആ സമയത്ത് നിർമലയും ബി.ബി.സി ഉൾപ്പെടെ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. 2000ത്തിനു ശേഷമാണ് പൊതുപ്രവർത്തന രംഗത്തേക്ക് വരുന്നത്. 2014ൽ രാജ്യസഭ വഴി പാർലമെൻറിൽ; 2017 സെപ്റ്റംബർ വരെ സഹമന്ത്രി. സെപ്റ്റംബർ മൂന്നിന്, പ്രതിരോധ വകുപ്പ് മാത്രമായി കൈകാര്യം ചെയ്യുന്ന ആദ്യ വനിത മന്ത്രിയായി ചരിത്രം സൃഷ്ടിച്ചു.
നിതിന്‍ ഗഡ്ഗരി
1957 മെയ് 27 ന് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായ ജയറാം രാമചന്ദ്ര ഗഡ്കരിയുടെയും ഭാനുതായ് ഗഡ്കരിയുടെയും മകനായി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ജനിച്ച നിധിൻ ഗഡ്കരി എ. ബി. വി. പി യിലും ബി. ജെ.വൈ. എമ്മിലും രാഷ്ട്രീയജീവിതം തുടങ്ങി. ബി ജെ പി യുടെ അനിഷേധ്യ നേതാക്കളില്‍ ഒരാളായി വളര്‍ന്നു.രാഷ്ട്രീയ നേതാവെന്നതിലുപരി ബിസിനസുകാരനായും അദ്ദേഹം തിളങ്ങി. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിച്ച ഗഡ്കരി കര്‍ഷകര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
നാഗ്പൂര്‍ യുനിവേര്സിറ്റിയില് നിന്നും എല്‍എല്‍ബി യും എംകോമും പൂര്‍ത്തിയാക്കിയ അദ്ദേഹം മഹാരാഷ്ട്ര ജെ പി അധ്യക്ഷനായും പിന്നീട് പാര്‍ടി ദേശീയ അധ്യക്ഷനായും തിളങ്ങി. മഹാരാഷ്ട്രയിൽ പി.ഡബ്ല്യു.ഡി വകുപ്പുമന്ത്രിയായി നേരത്തെ കഴിവു തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന് മോദി മന്ത്രിസഭയില്‍ ഗതാഗത,-ജലവിഭവ വകുപ്പുകളുടെ സംയുക്ത ചുമതലയായിരുന്നു. പ്രമുഖര്‍ പലരും പുറത്തായ രണ്ടാം മോദി മന്ത്രിസഭയിലും അദ്ദേഹം സ്ഥാനമുറപ്പിച്ചിരിക്കുന്നു.ഭാര്യ: കാഞ്ചന് ഗഡ്കരി. മക്കള്‍: നിഖില്‍, സാരംഗ്, കേത്കി.
സ്മൃതി ഇറാനി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തോൽപിച്ച് ബി.ജെ.പി സ്ഥാനാർഥികളിൽ ഏറ്റവും വി.െഎ.പി ആയാണ് ഇത്തവണ മോദി മന്ത്രിസഭയിലേക്കുള്ള സ്മൃതി ഇറാനിയുടെ വരവ്. പ്രശസ്ത ഹിന്ദി ടെലിവിഷൻ സീരിയൽ താരമായിരുന്നു സ്മൃതി. 2003ലാണ് ബി.ജെ.പിയിൽ ചേരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ മഹാരാഷ്ട്ര യൂത്ത് വിങ്ങിെൻറ വൈസ് പ്രസിഡൻറ്. നിലവില്‍ ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി.
2011മുതൽ രാജ്യസഭാംഗം. 2014 ലോക്സഭ െതരഞ്ഞെടുപ്പിൽ രാഹുലിനെതിരെ അമേത്തിയിൽ പരാജയപ്പെട്ടു. തൊട്ടടുത്ത വർഷം പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡൻറായി. നരേന്ദ്ര മോദി മന്ത്രിസഭയിൽ മാനവ വിഭവശേഷി മന്ത്രിയുമായി. 2016 ജൂൈലയിൽ കാബിനറ്റ് അഴിച്ചുപണിയിൽ ടെക്സ്റ്റൈൽസ് മന്ത്രിയായി കസേരമാറ്റം. സുഹൃത്തായിരുന്ന സുബിൻ ഇറാനിയുമായുള്ള വിവാഹശേഷമാണ് സ്മൃതി മൽഹോത്ര എന്ന പഴയ പേര് പരിഷ്കരിച്ചത്. 1976 മാർച്ച് 23ന് അജയ് കുമാർ മൽഹോത്രയുടെയും ശിബാനിയുടെയും മകളായി ഡൽഹിയിലാണ് ജനനം. മക്കൾ സൊഹർ ഇറാനി, സോയിഷ് ഇറാനി.
രാംവിലാസ് പാസ്വാൻ
ദേശീയ രാഷ്ട്രീയത്തിൽ കാറ്റിനനുസരിച്ച് തൂറ്റാനറിയുന്ന അതികായൻ. അഞ്ച് പതിറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ ജീവിതത്തിൽ ആറു പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രിപദവി വഹിച്ച അപൂർവത. അറുപതുകളിൽ ബിഹാർ നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ്, അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഹാജിപുരിൽനിന്ന് റെക്കോഡ് ഭൂരിപക്ഷത്തോടെ ലോക്സഭയിലെത്തി.1989ൽ വി.പി. സിങ് മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി ആദ്യ ഊഴം.
പിന്നീട് ദേവഗൗഡയുടെയും ഐ.കെ. ഗുജ്റാളിെൻറയും മന്ത്രിസഭകളിൽ അംഗമായി. വാജ്പേയി സർക്കാറിൽ ജനതാദൾ വിഘടിത വിഭാഗം നേതാവായി വാർത്ത വിനിമയ മന്ത്രിയായ പാസ്വാൻ ബാബു ജഗജീവൻ റാമിെൻറ പേരിൽ സ്വന്തമായി ദലിത് പാർട്ടി രൂപവത്കിച്ചു. ഗുജറാത്ത് കലാപത്തെ തുടർന്ന് എൻ.ഡി.എ സഖ്യംവിട്ട് യു.പി.എയിൽ ചേർന്ന പാസ്വാൻ മൻമോഹൻ സിങ്ങിെൻറ മന്ത്രിസഭയിലും അംഗമായി. അടുത്ത തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട പാസ്വാൻ രണ്ടാം യു.പി.എ മന്ത്രിസഭയിൽ അവസരം നിഷേധിക്കപ്പെട്ടതോടെ വീണ്ടും ബി.ജെ.പി പാളയത്തിലെത്തി.
പീയൂഷ് ഗോയൽ
ദീര്‍ഘകാലമായി ബി.ജെ.പിയുടെ ദേശീയ ട്രഷററും രാജ്യസഭാംഗവുമാണ്. ആദ്യ മോദി മന്ത്രിസഭയില്‍ റെയിൽവേ, കല്‍ക്കരി തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്ത ഗോയല്‍ ധനമന്ത്രി ജെയ്റ്റ്ലി അവധിയിൽപോയ സമയത്ത് ധനകാര്യ വകുപ്പിെൻറ താല്‍ക്കാലിക ചുമതലയും നിര്‍വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി വേദപ്രകാശ് ഗോയലിെൻറയും ചന്ദ്രകാന്ത ഗോയലിെൻറയും മകനായി 1964 ജൂൺ 13ന് മുംൈബയില്‍ ജനനം.
മുംബൈ ഡോൺ ബോസ്കോ ഹൈസ്കൂൾ, മുംബൈയിലെ എച്ച്.ആർ കോളജ് ഓഫ് കോമേഴ്സ് ആൻഡ് ഇക്കണോമിക്സില്‍ ബി.കോം, മുംബൈ ഗവ. ലോ കോളജില്‍നിന്നും എൽഎല്‍.ബി, ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സിലെ പഠനശേഷം ദേശീയതലത്തില്‍ രണ്ടാം റാങ്കോടെ സി.എ. ബാങ്ക് ഓഫ് ബറോഡയുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: സീമ ഗോയൽ, മകന് ധ്രുവ്, മകള്‍ രാധിക.
കിരൺ റിജിജു
48കാരനായ കിരൺ റിജിജു തുടർച്ചയായ രണ്ടാം തവണയും അരുണാചൽ വെസ്റ്റ് മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തി. 2004ൽ അതേ മണ്ഡലത്തിൽനിന്നും വിജയിച്ച അദ്ദേഹം 2009ൽ തോറ്റു. 2014ലെ എൻ.ഡി.എ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്നും നിയമബിരുദം നേടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും അടുത്തിടെ വളർന്നുവന്ന രാഷ്ട്രീയക്കാരിൽ പ്രമുഖനാണ്. 2000 മുതൽ 2005 വരെ ഖാദി വില്ലേജ് വ്യവസായ കമീഷൻ അംഗമായിരുന്നു.
ചെറുപ്പം തെെട്ട സാംസ്കാരിക പ്രവർത്തനത്തിൽ സജീവമായ റിജിജു അതിെൻറ ഭാഗമായി ഒട്ടുമിക്ക വിദേശ രാജ്യങ്ങളും സന്ദർശിച്ചു. രാജ്യരക്ഷ, സാമൂഹിക വിഷയങ്ങളിൽ ആനുകാലികങ്ങളിൽ എഴുതാറുണ്ട്. 1971 നവംബർ 19ന് അരുണാചൽ പ്രദേശിലെ നഫ്റയിൽ ജനിച്ചു. ഭാര്യ െജാേറാം റീനാ റിജിജു കോളജ് പ്രഫസറാണ്.
ബാബുൽ സുപ്രിയോ
അറിയപ്പെടുന്ന ഹിന്ദി പിന്നണി ഗായകനായ ബാബുൽ സുപ്രിയോക്കിത് നരേന്ദ്ര മോദി മന്ത്രിസഭയിൽ രണ്ടാമൂഴം. പശ്ചിമ ബംഗാളിലെ അസൻസോളിൽനിന്നും 2014 വിജയിച്ച അദ്ദേഹം തുടർച്ചയായി രണ്ടാം തവണയും ഇതേ മണ്ഡലത്തിൽനിന്നും ലോക്സഭയിലെത്തി. വാജ്പേയിയുടെയും നരേന്ദ്ര മോദിയുടെയും രാഷ്ട്രീയത്തിൽ ആകൃഷ്ടനായി 2014ലാണ് സുപ്രിയോ ബി.ജെ.പിയിലെത്തിയത്. 2014ലെ എൻ.ഡി.എ മന്ത്രിസഭയിൽ നഗര വികസന സഹമന്ത്രിയായിരുന്നു.
ഡോ. ഹർഷ വർധൻ
എൻ.ഡി.എ മന്ത്രിസഭയിൽ രണ്ടാമൂഴം. മെഡിക്കൽ ബിരുദധാരിയായ ഹർഷ വർധൻ അറിയപ്പെടുന്ന ഇ.എൻ.ടി സർജനാണ്. ആർ.എസ്.എസിലൂടെ ബി.ജെ.പിയിലെത്തിയ അദ്ദേഹം ഡൽഹിയിൽ ബി.ജെ.പിയെ വളർത്തിയതിൽ പ്രമുഖനാണ്. ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽനിന്നും തുടർച്ചയായി രണ്ടാമതും ലോക്സഭയിലെത്തി. 2014ലെ എൻ.ഡി.എ മന്ത്രിസഭയിൽ ശാസ്ത്ര സാേങ്കതികം, വനം വകുപ്പുകൾ കൈകാര്യം ചെയ്തു.1993ൽ ഡൽഹി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഹർസിമ്രത് ബാദൽ
പഞ്ചാബിലെ ഭട്ടിൻഡയിൽനിന്ന് മൂന്നാം വട്ടവും ശിരോമണി അകാലി ദൾ എം.പി. ഭർത്താവ് സുഖ്ബീർ സിങ് ബാദലും അകാലി എം.പിയാണ്. സുഖ്ബീർ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായിരുന്നു. മഹാരാജ രഞ്ജിത് സിങ്ങിെൻറ സൈനികനായിരുന്ന അത്തർ സിങ് മജീതിയയുടെ കുടുംബപാരമ്പര്യമാണ് കൗറിേൻറത്. അദ്ദേഹത്തിെൻറ പിതാവ് പ്രകാശ് സിങ് ബാദൽ നാലുവട്ടം സംസ്ഥാന മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.
ആറു വനിത മന്ത്രിമാർ
ന്യൂഡൽഹി: പ്രാതിനിധ്യം കൊണ്ട് റെക്കോഡ് കുറിച്ച 17ാം ലോക്സഭയിൽ മന്ത്രിപദവി ആറു വനിതകൾക്കു മാത്രം. ആദ്യ മോദി മന്ത്രിസഭയിൽ എട്ടു വനിത മന്ത്രിമാരുണ്ടായിരുന്നെങ്കിൽ ഇത്തവണ രണ്ടെണ്ണം കുറഞ്ഞു. രാജ്യത്തെ ആദ്യ വനിത പ്രതിരോധ മന്ത്രിയായിരുന്ന നിർമല സീതാരാമൻ, അമേത്തിയിൽ രാഹുൽ ഗാന്ധിയെ അട്ടിമറിച്ച സ്മൃതി ഇറാനി, ഭട്ടിൻഡയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഹർസിമ്രത് കൗർ ബാദൽ എന്നിവർ കാബിനറ്റ് പദവിയിൽ അവരോധിക്കപ്പെട്ടപ്പോൾ മറ്റു മൂന്ന് പേർക്ക് ലഭിച്ചത് സഹമന്ത്രി സ്ഥാനം.
ഫത്തേപൂർ എം.പി സാധ്വി നിരഞജൻ ജ്യോതി, സഭയിലെ പുതുമുഖങ്ങളായ രേണുക സിങ് സറുത, ദേബശ്രീ ചൗധരി എന്നിവരാണ് മറ്റു വനിത മന്ത്രിമാർ. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന സുഷമ സ്വരാജ്, മേനക ഗാന്ധി, ഉമ ഭാരതി, അനുപ്രിയ പേട്ടൽ എന്നിവർക്ക് അവസരം ലഭിച്ചില്ല. ഇത്തവണ തെരഞ്ഞെടുപ്പിൽ 78 വനിതകൾ ജയിച്ചു കയറിയിരുന്നു. മൊത്തം 724 വനിതകളാണ് മത്സരിച്ചത്.
◉ സഹമന്ത്രിമാർ
ഫഗൻ സിങ് കുലസ്െത
അശ്വനി കുമാർ ചൗബേ
അർജുൻ രാം മേഘ്വാൾ
വി.കെ. സിങ്
കൃഷൻപാൽ ഗുർജർ
ദാൻവെ റാവുസാഹെബ് ദാദറാവു
ജി. കിഷൻ റെഡ്ഢി
പുരുഷോത്തം രൂപാല
രാംദാസ് അത്താവലെ
സാധ്വി നിരഞ്ജൻ ജ്യോതി
ബാബുൽ സുപ്രിയോ
സഞ്ജീവ് കുമാർ ബലിയാൻ
സഞ്ജയ് ശ്യാം റാവു ധോത്രെ
അനുരാഗ് താക്കൂർ
സുരേഷ് അംഗ്ഡി
നിത്യാനന്ദ് റായ്
രത്തൻലാൽ കട്ടാരിയ
വി. മുരളീധരൻ
രേണുക സിങ്ങ് സരൂത
സോം പ്രകാശ്
രാമേശ്വർ തെലി
പ്രതാച് പന്ദ്ര സാരംഗി
കൈലാഷ് ചൗധരി
ദേബശ്രീ ചൗധരി
സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല)
സന്തോഷ് കുമാർ ഗാംഗ്വർ
റാവു ഇന്ദർ ജിത് സിങ്ങ്
ശ്രീപദ് യശോ നായക്
ജിതേന്ദ്ര സിങ്ങ്
കിരൺ റിജിജു
പ്രഹ്ലാദ് സിങ്ങ് പേട്ടൽ
രാജ്കുമാർ സിങ്ങ്
ഹർദീപ സിങ്ങ് പുരി
മൻസുഖ്ലാൽ മാണ്ഡവ്യ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.