Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2022 2:21 PM IST Updated On
date_range 14 July 2022 2:22 PM IST'എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണ് മോദിയെന്ന പേര്' പരാമർശത്തിനെതിരായ കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹരജി തള്ളി
text_fieldsbookmark_border
Listen to this Article
റാഞ്ചി: 'എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണ് മോദിയെന്ന പേര്' എന്ന പരാമർശത്തിനെതിരായ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹരജി ഝാര്‍ഖണ്ഡ് ഹൈകോടതി തള്ളി. രാഹുലിന്‍റെ പരാമര്‍ശം മോദിയെന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതാണെന്നാരോപിച്ച് പ്രദീപ് മോദിയെന്ന അഭിഭാഷകനാണ് കേസ് നല്‍കിയത്.
രാഹുലിന്‍റെ പരാമര്‍ശം മോദിയെന്ന് പേരുള്ള എല്ലാവരെയും അധിക്ഷേപിക്കുന്നതാണോയെന്ന് പരിശോധിക്കേണ്ടത് വിചാരണ വേളയിലാണെന്നും അതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സല്‍പ്പേരിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തൊടൊപ്പമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story