‘ദീപം കൊളുത്തൽ’: അന്ധവിശ്വാസം ആളിക്കത്തിച്ച് സംഘ്പരിവാർ
text_fieldsന്യൂഡൽഹി: കോവിഡിനെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ദീപം കൊളുത്തൽ’ ആഹ്വ ാനത്തിലൂടെ അന്ധവിശ്വാസം ആളിക്കത്തിക്കുകയാണ് സംഘ്പരിവാർ. ‘െകാറോണയെ നേരിടാൻ പ്രധാനമന്ത്രിയെ ഉപദേശിക്കുന്നത് വൈദ്യശാസ്ത്ര വിദഗ്ധരോ ഒരുപറ്റം ജ്യോതിഷിക ളും ന്യൂമറോളജിസ്റ്റുകളുമോ?’ എന്ന പ്രതികരണവുമായി വിമർശകരും രംഗത്തുണ്ട്.
ഏപ ്രിൽ അഞ്ചിന് നവഗ്രഹങ്ങൾ കൃത്യമായ അകലത്തിൽവരുമെന്നും ഈ സമയത്ത് ദീപം തെളിച്ചാൽ അത് മഹായാഗത്തിെൻറ ഫലം ചെയ്യുമെന്നും നാസ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സംഘ്പരിവാർ നിയന്ത്രണത്തിലുള്ള ഫേസ്ബുക് അക്കൗണ്ടിലെ പോസ്റ്റ്. അഞ്ചിന് രാത്രി പ്രദോഷവ്രതമാണെന്നും അന്ന് ശിവന് ദീപം കൊളുത്തി പ്രാർഥിക്കുന്നത് മൃത്യുഞ്ജയ ഹോമത്തിന് തുല്യമാണെന്നും അതാണ് മോദിജി ആഹ്വാനം ചെയ്തിരിക്കുന്നതെന്നും മറ്റൊരു പോസ്റ്റിൽ പറയുന്നു.
ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പതുമണി ദേവസംഗമവേളയാണെന്നും ഈ സമയത്ത് ജ്വാലയിൽനിന്നുള്ള രജോകണങ്ങൾ അന്തരീക്ഷത്തെ അണുമുക്തമാക്കു’മെന്നും ഒരു സംഘ്പരിവാർ ചാനലിെൻറ കോഓഡിനേറ്റിങ് എഡിറ്റർ പോസ്റ്റിട്ടു. ഇതിനെതിരെ ട്രോളുകളും വ്യാപകമാണ്. ‘യോഗ വസിഷ്ഠ’യിലെ സങ്കൽപമനുസരിച്ച് സംഘടിത പ്രവർത്തനത്തിലൂടെ െകാറോണ വൈറസിനെ തുരത്താനാകുമെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻറ് കെ.കെ. അഗർവാളിെൻറ പരാമർശത്തിനെതിരെ പ്രമുഖർ രംഗത്തെത്തി. മതചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള മോദിയുടെ കൊറോണ ബോധവത്കരണമാണ് സംഘ്പരിവാർ അന്ധവിശ്വാസപ്രചാരണത്തിന് ഏറ്റെടുത്തിരിക്കുന്നത്. വൈറസിനെതിരായ യുദ്ധത്തെ ‘മഹാഭാരത യുദ്ധ’മെന്നും നിയന്ത്രണത്തെ ‘ലക്ഷ്മണരേഖ’ എന്നുമൊക്കെയാണ് മോദി വിശേഷിപ്പിച്ചത്.
അതിനിടെ, മോദിക്കെതിരെ പരിഹാസവുമായി നിരവധി പേർ രംഗത്തെത്തി. ‘രാമനവമി ദിനത്തില്‍ ഒമ്പതു മണിക്ക് ഒമ്പത് മിനിറ്റ് പ്രധാനമന്ത്രി സംസാരിക്കുന്നു. ഒമ്പതു മിനിറ്റ് നേരത്തേക്ക് ദീപവും മെഴുകുതിരിയും കത്തിക്കാന്‍ ആവശ്യപ്പെടുന്നു. ഒമ്പത് എന്ന അക്കവുമായി ബന്ധപ്പെട്ട് ഹിന്ദുമതത്തിലെ മുഹൂര്ത്തഘടകങ്ങള് ആവാഹിക്കുകയാണ് അദ്ദേഹം’ എന്നായിരുന്നു ശശി തരൂർ എം.പിയുടെ വിമർശനം.‘അവർ സ്വന്തം വീടുകൾ കത്തിക്കാതിരിക്കട്ടെ എന്നാണ് എെൻറ പ്രതീക്ഷ’ എന്നാണ് ശിവസേന എം.പി സജ്ഞയ് റാവത്ത് പ്രതികരിച്ചത്. ‘പുര കത്തുമ്പോൾ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്, അടിക്കുമ്പോ കറക്ട് കൊറോണയുടെ കണ്ണിൽ നോക്കി അടിക്കണം’ എന്ന് സംവിധായകൻ ലിജോ ജോസ് െപല്ലിശ്ശേരി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.