മോദി ഹൈഫ സന്ദർശിച്ചു
text_fieldsഹൈഫ: ഒന്നാംലോകയുദ്ധത്തിൽ ജീവൻ പൊലിഞ്ഞ ഇന്ത്യൻ സൈനികരെ സംസ്കരിച്ച ഹൈഫ നഗരത്തിലെ ഇന്ത്യൻ ശ്മശാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. ഒന്നാംലോക മഹായുദ്ധകാലത്ത് 15ാം ‘ഇംപീരിയൽ സർവിസ് അശ്വസൈന്യ ദള’ത്തിെൻറ ഭാഗമായിരുന്ന ഇന്ത്യൻസൈനികർ ഒേട്ടാമൻ സാമ്രാജ്യത്തിൽ നിന്ന് ഹൈഫ നഗരം മോചിപ്പിക്കാൻ നടത്തിയ പോരാട്ടത്തിനിടയിലാണ് കൊല്ലപ്പെട്ടത്.
ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കുന്ന ദിവസമാണ് മോദി സൈനികരുടെ ശ്മശാനത്തിലെത്തിയത്. ‘‘ജീവനർപ്പിച്ച 44 ഇന്ത്യൻസൈനികർ അന്ത്യവിശ്രമം െകാള്ളുന്ന സ്ഥലമാണിത്’’ - സന്ദർശനത്തിന് തൊട്ടുമുമ്പ് മോദി പറഞ്ഞു. ഇന്ത്യൻസേന എല്ലാ വർഷവും സെപ്റ്റംബർ 23 ഹൈഫ ദിനമായി ആചരിക്കുണ്ട്.
സഖ്യ സേനയുടെ ഭാഗമായ ഇന്ത്യൻ ബ്രിഗേഡ് വീറുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ജീവനർപ്പിച്ച ഇന്ത്യൻ സൈനികരെ സ്മരിക്കാൻ 2012 ൽ ഹൈഫ മുനിസിപ്പാലിറ്റി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. സ്കൂൾ പാഠപുസ്തകങ്ങളിലും ഇന്ത്യൻസൈനികരുടെ ചരിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.