മോദി 17ന് മാലദ്വീപിലേക്ക്
text_fieldsന്യൂഡൽഹി: പുതിയ മാലദ്വീപ് പ്രസിഡൻറ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിെൻറ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇൗമാസം 17ന് മാെലയിലേക്ക്. ഇന്ത്യയുമായി ഉടക്കിനിന്ന അബ്ദുല്ല യമീൻ ഭരണകൂടം തെരഞ്ഞെടുപ്പിൽ അധികാരത്തിൽനിന്ന് പുറത്തായതിനെ തുടർന്ന്, പുതിയ ഭരണകൂടവുമായി ഉഭയകക്ഷിബന്ധങ്ങൾ ഉൗഷ്മളമാക്കാനുള്ള ശ്രമത്തിലാണ് ഇൗ യാത്ര.
നിയുക്ത പ്രസിഡൻറിെൻറ ക്ഷണം സന്തോഷപൂർവം പ്രധാനമന്ത്രി സ്വീകരിച്ചതായി വിദേശകാര്യ വക്താവ് രവീഷ്കുമാർ പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിലേക്കു മാത്രമാണ് യാത്ര. ഇതൊരു ഉഭയകക്ഷി സന്ദർശനത്തിെൻറ ഭാഗമല്ല. അയൽപക്ക ബന്ധങ്ങൾ ഉൗഷ്മളമാക്കി മാലദ്വീപുമായി പങ്കാളിത്തബന്ധങ്ങൾ വർധിപ്പിക്കാനാണ് ഇന്ത്യ താൽപര്യപ്പെടുന്നതെന്നും രവീഷ്കുമാർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.