സിഖ്, പണ്ഡിറ്റ്, ബെഹ് റ വിഭാഗങ്ങളുമായി മോദി കൂടിക്കാഴ്ച നടത്തി
text_fieldsഹൂസ്റ്റൻ: അമേരിക്കയിലെ ഹൂസ്റ്റണിൽ സിഖ്, പണ്ഡിറ്റ്, ബെഹ് റ മുസ് ലിം വിഭാഗങ്ങളുമായി പ്രധാനമന്ത്രി നമരേന്ദ്ര മോദ ി കൂടിക്കാഴ്ച നടത്തി. വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മൂന്നു വിഭാഗങ്ങളും പ്രധാനമന്ത്രിക്ക് നിവേദനം നൽകി.
1 984 സിഖ് കൂട്ടക്കൊല, ഡൽഹി വിമാനത്താവളത്തിന് ഗുരു നാനാക് ദേവിന്‍റെ പേര് നൽകൽ, ഭരണഘടനയിലെ 25 അനുച്ഛേദവും ആനന്ദ് വിവാഹ നിയമവും, വിസ-പാസ് പോർട്ട് പുതുക്കൽ എന്നീ വിഷയങ്ങളിലെ പരിഹാരമാണ് സിഖ് വിഭാഗം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.
മോദിയുമായി കൂടിക്കാഴ്ച നടത്തിയ കശ്മീരി പണ്ഡിറ്റ് വിഭാഗം ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മോദിക്ക് നിവേദനം നൽകി. കശ്മീർ വിഷയത്തിൽ ചരിത്രപരമായ തീരുമാനം സ്വീകരിച്ചതിന് മോദിയെ നന്ദി അറിയിച്ചതായി കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധിയായ സുരീന്ദർ കൗൾ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ കശ്മീരിലെ കെട്ടിപ്പടുക്കുമെന്ന് മോദി പറഞ്ഞതായും കൗൾ വ്യക്തമാക്കി.
ഇന്ത്യയിലെ ന്യൂനപക്ഷമായ ബെഹ് റ മുസ് ലിം വിഭാഗങ്ങളുടെ ഹൂസ്റ്റണിലെ പ്രതിനിധികളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്. സമുദായം നേരിടുന്ന വിവിധ വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ബെഹ് റ വിഭാഗം പ്രതിനിധി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.