'മോദി വാഷിങ് പൗഡർ'! ഇ.ഡിയെയും സി.ബി.ഐയെയും ഭയന്ന് ബി.ജെ.പിയിൽ ചേരുന്നു; പരിഹസിച്ച് ആം ആദ്മി
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയിൽ ബി.ജെ.പിയെ പരിഹസിച്ച് ആം ആദ്മി പാർട്ടി. ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ എം.എൽ.എമാരെ ബി.ജെ.പിയിൽ എത്തിക്കുകയാണെന്ന് ആപ് നേതാവ് സഞ്ജയ് സിങ് കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് അജിത് പവാറിന്റെ നേതൃത്വത്തിൽ 40ഓളം എം.എൽ.എമാർ സർക്കാറിന്‍റെ ഭാഗമായതിനു പിന്നാലെയാണ് ആപിന്‍റെ പ്രതികരണം. '2014 മുതൽ ബി.ജെ.പി മോദി വാഷിങ് പൗഡർ ഉപയോഗിക്കുന്നുണ്ട്. ഒരുകാലത്ത് അധിക്ഷേപിച്ചവരെ ഇപ്പോൾ അവർ പൂമാല അണിയിച്ച് സ്വീകരിക്കുകയാണ്. മഹാരാഷ്ട്രയിലെ ജനം നിങ്ങളെ ഒരു പാഠം പഠിപ്പിക്കും' -സഞ്ജയ് സിങ് പറഞ്ഞു.
കൂടാതെ, വിവിധ സമയങ്ങളിലായി ബി.ജെ.പിയിൽ ചേർന്ന എം.എൽ.എമാരടക്കമുള്ളവരുടെ പേരുവിവരങ്ങളും ആപ് പുറത്തുവിട്ടിട്ടുണ്ട്. ഒരുകാലത്ത് ഇ.ഡിയും സി.ബി.ഐയും ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ വേട്ടയാടിയവരാണ് ഇവരെന്നും സഞ്ജയ് സിങ് പറയുന്നു. മുൻ തൃണമൂൽ കോൺഗ്രസ് നേതാവായ സുവേന്ദു അധികാരി, മുൻ കോൺഗ്രസുകാരനായ ഹിമന്ത ബിശ്വ ശർമ, ടി.എം.എസി നേതാവായിരുന്ന മുകുൾ റോയ് ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകളാണ് പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.