'സുഹൃത്തേ... പെട്ടെന്ന് സുഖം പ്രാപിക്കട്ടെ' കോവിഡ് ബാധിച്ച ട്രംപിന് രോഗശാന്തി നേർന്ന് മോദി
text_fieldsന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും രോഗശാന്തി നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'പെട്ടെന്ന് സുഖം പ്രാപിക്കാനും നല്ല ആരോഗ്യത്തിനും പ്രിയ സുഹൃത്തിന് ആശംസ നേരുന്നു' ട്രംപിൻെറ ട്വീറ്റ് ഷെയർ ചെയ്ത് മോദി കുറിച്ചു.
ട്രംപിനും ഭാര്യക്കും വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗവിവരം ട്വിറ്ററിലൂടെ ട്രംപ് തന്നെ പങ്കുവെക്കുകയും ചെയ്തു. ട്രംപിൻെറ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും പരിശോധനക്ക് വിധേയമാകുകയായിരുന്നു.
വ്യാഴാഴ്ചയാണ് ഹിക്സിന് കോവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ മൂന്നുപേരും ക്വാറൻറീനിൽ പ്രവേശിച്ചു. ഭാര്യയും താനും ഒരുമിച്ചാണെന്നും ക്വാറൻറീനിൽ തുടരുകയാണെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.