'മൻമോഹൻ ജി വേഗം സുഖമാകട്ടെ' ആശ്വസിപ്പിച്ച് മോദി
text_fieldsന്യൂഡൽഹി: േകാവിഡ് ബാധിച്ച മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നേരന്ദ്രമോദി. പൂർണാരോഗ്യത്തോടെ വേഗം സുഖമാകട്ടെ എന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
പനി ഉണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മൻമോഹൻസിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് സ്ഥികരിച്ച മൻമോഹൻ സിങ്ങിനെ ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രോമ കെയർ സെൻററിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.
ശനിയാഴ്ച സോണിയ ഗാന്ധി വിളിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ വീഡിയോ കോൺഫറൻസ് യോഗത്തിൽ മൻമോഹൻസിങ് പങ്കെടുത്തിരുന്നു. പ്രവർത്തക സമിതിയുടെ നിർദേശങ്ങൾ അടങ്ങുന്ന കത്ത് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം അയച്ചിരുന്നു.
Wishing our former Prime Minister, Dr. Manmohan Singh Ji good health and a speedy recovery.
— Narendra Modi (@narendramodi) April 19, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.