മോദിയുടെ രണ്ടാം ചർച്ച: വിധി നടപ്പാക്കാനുള്ള ചർച്ചയിൽ അർഥമില്ലെന്ന് യാക്കോബായ സഭ
text_fieldsന്യൂഡൽഹി: ഒാർത്തഡോക്സ് സഭാ നേതാക്കളെ കണ്ടതിെൻറ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യാക്കോബായ വിഭാഗവുമായി ചർച്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമൊരുക്കിയ മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുമായും ഇരു വിഭാഗങ്ങളും പിന്നീട് ചർച്ച നടത്തി.
മലങ്കര സഭാ തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുവേണ്ടി ചർച്ച നടത്തുന്നതിൽ അർഥമില്ലെന്ന് യാക്കോബായ സഭാ പ്രതിനിധികൾ വ്യക്തമാക്കി.
കോടതിവിധികളിലുണ്ടായ നീതിനിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചുവെന്ന് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യാക്കോബായ വിഭാഗത്തിെൻറ പള്ളികൾ പിടിച്ചെടുക്കുന്നത് തടയാൻ നടപടി വേണമെന്നും 1991ലെ ആരാധനാ നിയമം നടപ്പാക്കണമെന്നും സഭ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
അനുഗ്രഹവും പ്രതീക്ഷയും ഉണ്ടായ ചർച്ചയായിരുന്നു പ്രധാനമന്ത്രിയുമായി നടത്തിയതെന്നും സഭാ പ്രതിനിധികൾ പറഞ്ഞു. തർക്കങ്ങൾ നിലനിൽക്കുന്നു. അവക്ക് അവസാനമുണ്ടാകണം. കോടതിവിധികൾ പൂർണമായും നടപ്പാക്കുേമ്പാൾ ബഹുഭൂരിപക്ഷത്തിന് നീതിനിഷേധിക്കപ്പെടുകയാണ്. മലങ്കര തർക്കത്തിൽ സുപ്രീംകോടതി വിധി നിലനിൽക്കേ അതിന് പുറത്ത് മെറ്റാരു പരിഹാരവുമില്ലെന്ന് പ്രധാനമന്ത്രിയെ ബോധിപ്പിച്ചു.
രണ്ട് ചർച്ചകൾക്ക് ശേഷവും സഭാ തർക്കത്തിൽ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്ന യാക്കോബായ സഭ വെള്ളിയാഴ്ച മുതൽ കേരള സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം ഇരിക്കുമെന്ന് അറിയിച്ചു. സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമാണം വേണമെന്നും തങ്ങളുടെ അധീനതയിലുള്ള പള്ളികൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ഓർത്തഡോക്സ്-യാക്കോബായ തർക്കം ആഴത്തിലുള്ളതും സങ്കീർണവുമാണെന്നും സഭക്കകത്തുതന്നെ സമന്വയമുണ്ടാകണമെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.
തനിക്ക് സഭകളുമായി നല്ല ബന്ധമാണുള്ളത്. ഗവർണറെന്ന പരിധികളും പരിമിതികളും ലംഘിക്കാതെയാണ് സഭാ പ്രതിനിധികൾക്ക് പ്രധാനമന്ത്രിയുമായി ചർച്ചക്ക് സൗകര്യമൊരുക്കിയത്. ചർച്ചയുെട വിശദാംശങ്ങൾ സഭയിൽ ചർച്ചചെയ്ത് സമന്വയത്തിന് ശ്രമിക്കുമെന്നാണ് ഇനി പ്രതീക്ഷയെന്നും പിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.