മോദിക്ക് ഇന്ന് 72ാം പിറന്നാൾ; ആഘോഷം രണ്ടാഴ്ച, രക്തദാന ക്യാമ്പുകളുമായി യുവമോർച്ച
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72ാം പിറന്നാൾ. ഒക്ടോബർ രണ്ടുവരെ ജൻമദിന ആഘോഷങ്ങൾ ഉണ്ടാകുമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം അറിയിച്ചു. നരേന്ദ്ര മോദിയുടെ 72–ാം ജന്മദിനാഘോഷങ്ങൾ ബി.ജെ.പി വിപുലമായി നടത്തും. പ്രധാനമന്ത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള ചിത്രപ്രദർശനം പാർട്ടി ദേശീയ ആസ്ഥാനത്ത് ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും ബി.ജെ.പി പ്രവർത്തകർ രക്തദാന ക്യാംപുകൾ നടത്തും. സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപുകളുമുണ്ടാകും. ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകും. കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് അതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും.
ടി.ബി മുക്ത ഭാരത കാമ്പയിനിന്റെ ഭാഗമായി അസുഖബാധിതരെ ഒരു വർഷത്തേക്കു ദത്തെടുത്ത് ആവശ്യമുള്ള ചികിത്സാ സഹായങ്ങൾ നൽകുമെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. രണ്ടു ദിവസം രാജ്യമാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ജലസംരക്ഷണ ബോധവൽക്കരണം, സാംസ്കാരിക, ബുദ്ധിജീവി സമ്മേളനങ്ങൾ, പ്രധാനമന്ത്രിക്ക് ദീർഘായുസ്സ് നേർന്ന് കത്തെഴുതൽ എന്നിവയുമുണ്ടാകും. 25ന് ദീൻ ദയാൽ ഉപാധ്യായ ജയന്തിയും വിപുലമായി ആഘോഷിക്കുമെന്ന് അരുൺ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.