വാരാണസി മോദിയെ സ്വീകരിക്കുംവിധം
text_fieldsവാരാണസിയുടെ പൊതുനിരത്തുകളിൽ മോദിഭക്തരെ തട്ടിയിട്ടു നടക്കാൻ വയ്യ. ഒന്നിച്ചു നിന്ന് നേരിടാൻ പ്രതിപക്ഷത്തിന് കഴിയാത്തപ്പോൾ വോട്ടർമാരെ കുറ്റം പറഞ്ഞിട്ടു കാ ര്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അനായാസം ജയിക്കാൻ പോകുന്ന നേരത്ത് മേ ാദിഭക്തിയും ബി.ജെ.പി കൂറും പ്രകടമാക്കാൻ മത്സരം. വോെട്ടടുപ്പിന് 10 ദിവസം മാത്രം ബാ ക്കിനിൽക്കുേമ്പാൾ ബാഹ്യമായ പ്രതീതി അതാണ്. എന്നാൽ, ഉൾവഴികളും ഉൾനാടുകളും പല്ലിറു മ്മുന്നു.
പത്രിക സമർപ്പിക്കാൻ വീണ്ടും വന്നപ്പോൾ മോദിക്ക് ലഭിച്ച സ്വീകരണം ചാനൽ ൈലവുകൾപ്രകാരം അപാരം. എന്നാൽ, അഞ്ചു വർഷം മുമ്പത്തെ റോഡ്ഷോക്കും തൊട്ടടുത്ത ദിവസ ത്തെ പത്രിക സമർപ്പണത്തിനുമെത്തിയ വാരാണസിക്കാർ നല്ലൊരു പങ്ക് വീടുകളിൽതന്നെയി രുന്നു. വാരിവിതറിയ പൂവും കാവിക്കൊടിയേന്തിയ പ്രവർത്തകരുമെല്ലാം വലിയ തോതിൽ ഇറക് കുമതിയായിരുന്നുവെന്ന് തദ്ദേശവാസികളുടെ സാക്ഷ്യം. മട്ടുപ്പാവുകളിലേക്ക് പൊലീസ് പൂവ് എത്തിച്ച് നിർബന്ധിച്ചാൽ വാരിവിതറാതെ വീട്ടുകാർക്കു വയ്യ.
അഞ്ചു വർഷംകൊണ്ട് മോദി എങ്ങനെയാണ് വാരാണസിക്കാർക്ക് ‘വില്ലൻ’ കഥാപാത്രമായത്? പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ പൊന്നുവിളയുമെന്ന് ധരിച്ചവർക്ക് തെറ്റി. തെരുവോരങ്ങളിൽ പുതിയ എൽ.ഇ.ഡി വിളക്കുകൾ തെളിഞ്ഞു. ചില റോഡുകൾക്കെങ്കിലും വീതി കൂടുകയും കുരുക്കു കുറയുകയും ചെയ്തു. സ്നാനഘട്ടങ്ങൾ തൂത്തുവാരുന്ന കരാർപണിക്കാരുടെ എണ്ണവും വർധിച്ചു. എന്നാൽ, അടിസ്ഥാനപ്രശ്നങ്ങളൊക്കെ അതേപടി തുടരുന്നു. പുതിയ പ്രശ്നങ്ങൾ ഉയർന്നുവന്നിരിക്കുന്നു.
കാശി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നൂറുകണക്കിനു വീട്ടുകാരും വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്. റോഡ് വലിയതോതിൽ വീതികൂട്ടി സ്നാനഘട്ടങ്ങളിലേക്കുള്ള യാത്ര വേഗത്തിലാക്കാൻ കഴിയുന്ന 600 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയപ്പോൾ, ഒേട്ടറെ പേരുടെ വീടും കടകളും പൊളിക്കുകയാണ്. സർക്കാറിെൻറ വികസന പദ്ധതികൾക്ക് ചില സഹനമൊക്കെ ജനം നടത്തേണ്ടിവരും. എന്നാൽ, വീടും ജീവനോപാധിയും നഷ്ടപ്പെടുത്തുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകാതെ ധിക്കാരപൂർവമുള്ള ഒഴിച്ചു മാറ്റലാണ്.
എം.പിമാർക്കായുള്ള സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി നടപ്പാക്കിയിരിക്കുന്ന മോദിഗ്രാമത്തിലെ ജനങ്ങളും പല്ലിറുമ്മുന്നു. വാരാണസിക്ക് 25 കിലോമീറ്റർ തെക്കാണ് മോദി ഏറ്റെടുത്ത ജയപുർ ഗ്രാമം. മൂവായിരത്തോളം ഗ്രാമവാസികൾ അവിടെയുണ്ട്. ഗ്രാമം ദത്തെടുത്തപ്പോൾ രണ്ടു ബാങ്ക് ശാഖകൾ വന്നു. ചില റോഡുകൾ ടാറിട്ടു. ദലിത് വിഭാഗക്കാർ താമസിക്കുന്ന ഭാഗത്ത് അംേബദ്കർ പ്രതിമ വെച്ചു. പക്ഷേ, അവരിൽ നല്ല പങ്കും ഇത്തവണ മോദിക്കെതിരെ നിശ്ശബ്ദം വോട്ടു ചെയ്തെന്നുവരും. നേരേത്ത സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന കറൻറിനും വെള്ളത്തിനും പരിഷ്കാരത്തിെൻറ പേരിൽ ഇൗ പാവങ്ങൾ മാസാമാസം തുക അടക്കണം.
പട്ടിന് പ്രസിദ്ധമായ കേന്ദ്രമാണ് ബനാറസ് എങ്കിലും ആ വ്യവസായം ഉൗർധ്വൻ വലിക്കുകയാണ്. മേക്ക് ഇൻ ഇന്ത്യയും വ്യവസായവിപ്ലവവുമൊക്കെ പ്രഖ്യാപിച്ച നരേന്ദ്ര മോദി സ്വന്തം മണ്ഡലത്തിലെ നിർണായക വ്യവസായത്തിെൻറ പുനരുദ്ധാരണത്തിന് എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ച പരമ്പരാഗത കൈത്തറിക്കാർ ഇന്ന് കടുത്ത നിരാശയിൽ. ഗുജറാത്തിലെ സൂറത്തിലും വഡോദരയിലുമൊക്കെയുള്ള സിൽക്ക് വ്യവസായികൾക്ക് മോദിയുടെ താങ്ങും തണലുമുണ്ട്. തുച്ഛമായ വിലക്ക് പട്ടുസാരിയും മറ്റും വാങ്ങി വലിയ ലാഭംകൊയ്യുന്നവിധം പട്ടിെൻറ വിപണിയെ ഗുജറാത്ത് വ്യവസായികൾ ഹൈജാക്ക് ചെയ്തിരിക്കുന്നു.
ഉൾറോഡുകളുടെ അവസ്ഥ മോശമായി തുടരുേമ്പാൾ തന്നെ, അടിസ്ഥാനസൗകര്യ വികസനത്തിെൻറ പേരിൽ വാരാണസിയിൽ പുതിയ ഫ്ലൈഒാവറുകളും റോഡ് വീതികൂട്ടലും ഫ്ലാറ്റ് നിർമാണവുമൊക്കെ നടക്കുന്നുണ്ട്. അഖിലേഷ് സർക്കാറിെൻറ കാലത്ത് പ്രാഞ്ചൽ യാദവ് രൂപകൽപന ചെയ്ത് നടപ്പാക്കിത്തുടങ്ങിയ പദ്ധതികളുടെ ക്രെഡിറ്റാണ് ബി.ജെ.പി സർക്കാർ അവകാശപ്പെടുന്നത്. അതിെൻറ കരാറുകാരും നടത്തിപ്പുമൊക്കെ ഗുജറാത്ത് ബിസിനസുകാരുടെ പിടിയിൽ അമർന്നിരിക്കുന്നു. ഭരണനിർവഹണത്തിെൻറ താക്കോൽസ്ഥാനങ്ങളിലും അവരാണ്. അധികാരവും വിഭവങ്ങളും ഉണ്ടായിട്ടും ദുർബല വിഭാഗങ്ങൾക്കുവേണ്ടി മോദി ഒന്നും ചെയ്തില്ലെന്ന ആക്ഷേപം ശക്തം. വേണ്ടപ്പെട്ട കുറെ കരാറുകാർക്കും കോർപറേറ്റുകൾക്കും വേണ്ടിയുള്ള പദ്ധതികളാണ് വികസനത്തിെൻറ പേരിൽ നടപ്പാക്കുന്നത്.
മോദി വാരാണസിയിൽ അഞ്ചു വർഷം മുമ്പ് മത്സരിക്കാൻ എത്തിയപ്പോൾ കൊട്ടുംകുരവയുമായി സ്വീകരിച്ച വാരാണസിയിലെ വ്യാപാരി, വ്യവസായികളിൽ നല്ല പങ്ക് ഇന്ന് മൗനത്തിൽ. പ്രചാരണക്കളത്തിൽനിന്ന് ബി.ജെ.പിയുടെ സവർണ ലോബിയും പിൻവലിഞ്ഞു നിൽക്കുന്നു. സവർണ വിഭാഗങ്ങൾക്ക് വലിയ സ്വാധീനമുള്ള ഇടമാണ് വാരാണസി. മുരളി മനോഹർ േജാഷിയുടെ പഴയ മണ്ഡലം. േജാഷിയും കൽരാജ് മിശ്രയുമടക്കം ബി.ജെ.പിയിൽ ഒതുക്കപ്പെടുകയും യോഗി ആദിത്യനാഥിെൻറ ഠാകുർ വിഭാഗം കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥിതിയിൽ അവർക്ക് അമർഷമുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങാൻ വിളി എത്തുേമ്പാൾ അവർ ഒഴിഞ്ഞുമാറുന്നു. ഇറക്കുമതി പ്രവർത്തകരുള്ളതുകൊണ്ട് പുറമെ അത് കാണാനില്ലെന്നു മാത്രം.
ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളും സവർണ ലോബിയുമെല്ലാം അമർഷം പേറുേമ്പാൾതന്നെയാണ്, അതു മുതലാക്കാൻ പ്രതിപക്ഷത്തിന് കഴിയാതെ പോയതെന്ന് വാരാണസിയിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾതന്നെ തുറന്നുസമ്മതിക്കുന്നു. 1991 മുതൽ കുത്തക മണ്ഡലമാക്കാൻ കഴിഞ്ഞതിനിടയിൽപോലും വാരാണസിയിൽ 2004ൽ ബി.ജെ.പിക്ക് തോൽവി ഏറ്റു വാങ്ങേണ്ടിവന്നിരുന്നു. കഴിഞ്ഞ തവണ മോദി 56 ശതമാനം വോട്ടുപിടിച്ച വാരാണസിയിൽ പ്രിയങ്ക ഗാന്ധി സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി വന്നിരുന്നെങ്കിൽ േപാരാട്ടത്തിെൻറ മുഖവും ഫലവും മറ്റൊന്നായി മാറിയേനെ എന്നു തുറന്നുപറയാൻ അവർക്ക് മടിയില്ല. പക്ഷേ, ഒന്നും നടന്നില്ല. മോദിയോടുള്ള അമർഷം പുകയുേമ്പാൾതന്നെ, അനായാസമായ രണ്ടാമൂഴത്തിലേക്ക് നടക്കുകയാണ് വാരാണസി. കോൺഗ്രസിെൻറ അജയ് റായിേയാ കോൺഗ്രസിൽനിന്ന് അടുത്ത കാലത്തു മാത്രം സമാജ്വാദി പാർട്ടിയിലെത്തിയ ശാലിനി യാദവോ മോദിക്ക് വെല്ലുവിളി ഉയർത്തുന്നില്ല. മോദിവിരുദ്ധ പോരാട്ടമായി 2019ലെ തെരഞ്ഞെടുപ്പ് മാറിയപ്പോൾതന്നെയാണ് മോദിയുടെ മണ്ഡലത്തിൽ ഇൗ കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.