മൻമോഹന് പിറന്നാൾ ആശംസയുമായി മോദി
text_fieldsന്യൂഡൽഹി: വ്യാഴാഴ്ച 87ാം പിറന്നാൾ ആഘോഷിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ആശംസകൾ നേർന്ന് നേരന്ദ്ര മോദി. അമേരിക്കയിലുള്ള പ്രധാനമന്ത്രി നേരന്ദ്ര മോദി ട്വിറ്ററിലൂടെയാണ് മുൻ പ്രധാനമന്ത്രിക്ക് ആശംസകൾ നേർ ന്നത്. ‘നമ്മുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ജീക്ക് എല്ലാവിധ ആശംസകളും. അദ്ദേഹത്തിെൻറ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർഥിക്കും’ എന്നുമായിരുന്നു മോദിയുടെ ട്വീറ്റ്.
Best wishes to our former Prime Minister Dr. Manmohan Singh Ji on his birthday. I pray for his long and healthy life.
— Narendra Modi (@narendramodi) September 25, 2019
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കെ.വി. തോമസ് തുടങ്ങി നിരവധി പേർ മൻമോഹൻ സിങ്ങിന് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.