മോദിയുടെ പിറന്നാൾ: ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി ബംഗാൾ ഗവർണർ
text_fieldsതിരുവനന്തപുരം: 73ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദ ബോസ്. മലയാളിയും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ആനന്ദബോസ്, ഭാര്യ ലക്ഷ്മി ബോസിനൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്.
ഈ വര്‍ഷം തിരുവോണ ദിനത്തിൽ പ്രധാനമന്ത്രിക്ക് ഓണക്കോടിയും പലഹാരങ്ങളും ആനന്ദബോസ് സമ്മാനിച്ചിരുന്നു. 2022 നവംബറിലാണ് അദ്ദേഹത്തെ ബംഗാൾ ഗവർണറായി നിയമിച്ചത്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നായിരുന്നു ഇത്.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ കരുത്താർജ്ജിക്കാനൊരുങ്ങുമ്പോൾ, മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാൻ കരുക്കൾ നീക്കുന്ന മോദിയുടെ പിറന്നാൾ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. 1950 സെപ്റ്റംബർ 17ന് ഗുജറാത്തിലാണ് നരേന്ദ്രമോദിയുടെ ജനനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.