മോദി ചൈന സന്ദർശിച്ചത് ഒമ്പത് തവണ; മൻമോഹൻ പോയത് രണ്ടുവട്ടം
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ചൈനയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയത് നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേൽ. ജവഹർ ലാൽ നെഹ്റു മുതൽ മോദി വരെയുള്ള പ്രധാനമന്ത്രിമാർ ചൈന സന്ദർശിച്ചതിൻെറ കണക്കുകൾ നിരത്തിയാണ് പട്ടേൽ ട്വീറ്റ് ചെയ്തത്.
നെഹ്റു ഒരുതവണയും മൻമോഹൻ രണ്ടുതവണയും സന്ദർശിച്ചപ്പോൾ മോദി ഒമ്പതു വട്ടം ചൈന സന്ദർശിച്ചതായി പട്ടേൽ വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നാലുതവണയും പ്രധാനമന്ത്രിയായ ശേഷം അഞ്ചുതവണയുമാണ് ഇദ്ദേഹം ചൈന യാത്ര നടത്തിയത്.
ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങുമായി അടുത്ത ബന്ധം പുലർത്തിയ ഇന്ത്യൻ നേതാവ് കൂടിയാണ് മോദി. എന്നിട്ടുപോലും ചൈനയുടെ കടന്നുകയറ്റത്തെയും സൈനികരുടെ കൂട്ടക്കൊലയെയും തടയാൻ കഴിയാത്തതിനെതിരെ രൂക്ഷമായ വിമർശനമാണ് രാജ്യത്തിൻെറ പല കോണുകളിൽനിന്നും ഉയരുന്നത്. കെട്ടിപ്പിടിക്കൽ നയതന്ത്രമെന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പട്ടേൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പട്ടേലിൻെറ ട്വീറ്റിൽനിന്ന്:
"ചൈന വീണ്ടും നമ്മുടെ ഭൂമി അധീനപ്പെടുത്തുേമ്പാൾ, ചൈനയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശനങ്ങളുടെ പട്ടിക ഓർത്തുവെക്കുന്നതിന് പ്രാധാന്യമുണ്ട്:
ജവഹർലാൽ നെഹ്റു: 1,
ലാൽ ബഹാദൂർ ശാസ്ത്രി: 0,
ഇന്ദിരാ ഗാന്ധി: 0,
മൊറാർജി ദേശായി: 0,
രാജീവ് ഗാന്ധി: 1,
പി.വി. നരസിംഹറാവു: 1,
എച്ച്.ഡി. ദേവേഗൗഡ: 0,
ഐ.കെ. ഗുജ്‌റാൾ: 0,
എ.ബി. വാജ്‌പേയി: 1,
മൻമോഹൻ സിങ്: 2,
നരേന്ദ്ര മോദി: 9 (പ്രധാനമന്ത്രിയായി 5 തവണ, ഗുജറാത്ത് മുഖ്യമന്ത്രിയായി 4 തവണ).
കെട്ടിപ്പിടിക്കൽ നയതന്ത്രം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.