‘‘ഭാരത് മാതാ കീ ജയ്’’ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു; മൻമോഹനെതിരെ മോദി
text_fieldsന്യൂഡൽഹി: ‘‘ഭാരത് മാതാ കീ ജയ്’’ ചിലർ ദുരുപയോഗം ചെയ്യുന്നെന്ന ഡോ. മൻമോഹൻ സിങിെൻറ പരമാർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മാതാ കീ ജയ് വിളിയിൽ ചിലർ അസ്വസ്ഥരാണെന്ന് മൻമോഹൻ സിങിെൻറ പേര് പരാമർശിക്കാതെയാണ് മോദി വിമർശിച്ചത്. ഡൽഹിയിൽ ബി.ജെ.പി പാർലമെൻററി യോഗത്തിൽ വെച്ചാണ് മോദി പരാമർശം നടത്തിയത്. നേരത്തെ അവർ വന്ദേ മാതരത്തെ ആണ് എതിര്‍ത്തിരുന്നതെങ്കിൽ ഇപ്പോള്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയുന്നതിനേയും എതിര്‍ക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
കഴിഞ്ഞ വാരം ജവഹർലാൽ നെഹ്റുവിനെ കുറിച്ചുള്ള പുസ്തകത്തിെൻറ പ്രകാശനചടങ്ങിനിടെ ദേശീയതയും ‘ഭാരത് മാതാ കീ ജയ്’യും ആക്രമണോത്സുകവും വൈകാരികവുമായ ഇന്ത്യ എന്ന ആശയം സൃഷ്ടിക്കാൻ ദുരുപയോഗം ചെയ്തുവെന്ന് മൻമോഹൻ വിമർശിച്ചിരുന്നു.
രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഉൗർജസ്വലമായ ഒരു ജനാധിപത്യ രാജ്യമായാണ് ഇന്ത്യ അംഗീകരിക്കപ്പെട്ടിരുന്നത്. ലോകത്തെ പ്രധാന ശക്തികളിലൊന്നായി ഇൗ രാജ്യം മാറിയിട്ടുണ്ടെങ്കിൽ അതിെൻറ പ്രധാന ശിൽപിയായി പ്രഥമ പ്രധാനമന്ത്രിയെ അംഗീകരിക്കണം. രാഷ്ട്രം ഉണ്ടായ കലുഷിതകാലത്ത് വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഉൾക്കൊണ്ട് ജനാധിപത്യത്തിെൻറ വഴി തെരഞ്ഞെടുത്ത് നയിച്ചത് നെഹ്റുവാണ്.
എന്നാൽ, ഒരു വിഭാഗം ഒന്നുകിൽ ചരിത്രം വായിക്കാനുള്ള ക്ഷമയില്ലാതെ അല്ലെങ്കിൽ മുൻധാരണകളാൽ നയിക്കപ്പെട്ട് നെഹ്റുവിെൻറ തെറ്റായ ചിത്രമാണ് നൽകുന്നത്. എന്നാൽ, ചരിത്രത്തിന് വ്യാജങ്ങളെയും കുത്തുവാക്കുകളെയും തള്ളാനും എല്ലാം കൃത്യമായ പരിപ്രേക്ഷ്യത്തിലാക്കാനുമുള്ള ശേഷിയുണ്ടെന്നും മൻമോഹൻ സിങ് പരാമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.