മോദി നുണ പ്രചരിപ്പിക്കുന്നു -യെച്ചൂരി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നുണകൾ പ്രചരിപ്പിക്കുന്നത് മൂലം ഇന്ത്യ ലോകത്തിെൻറ മുന്നിൽ അപമാന ിക്കപ്പെടുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ബാലാക്കോട്ട് സ്ഫോടനത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് മോദിയുടെ മന്ത്രി കാമറക്ക് മുന്നിൽ പറയുന്നു. സർക്കാർ പ്രചരിപ്പിച്ച നുണകൾ എത്രമാത്രമാണ്. ഇതുകൂടാതെ ദേശീയ സുരക്ഷയെ രാഷ്ട്രീയവത്കരിച്ച മോദിയുെട നടപടിയും ആഗോളതലത്തിൽ രാജ്യത്തെ അപമാനിക്കുന്നതാണ്. അദ്ദേഹം ചെയ്യുന്നത് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളാണ് - സീതാറാം യെച്ചൂരി പറഞ്ഞു.
ബാലാക്കോട്ട് ആക്രമണത്തിൽ ജയ്ശെ മുഹമ്മദിെൻറ വലിയ പരിശീലന കേന്ദ്രം തകർത്തുവെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. നിരവധി പേർ മരിച്ചുവെന്നും പറഞ്ഞിരുന്നു.
Modi's minister says that no damage at all done at all by Balakot bombing, and he says it on camera. So much for all the lies govt has been feeding. Also, Modi's petty politicisation of national security continues to get India humiliated globally. It is a shame what he is doing. pic.twitter.com/ZfScK42KQN
— Sitaram Yechury (@SitaramYechury) March 3, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.