മോദിയുടെ റോഡ്ഷോ: തെരഞ്ഞെടുപ്പ് കമീഷൻ ഒാഫീസിലേക്ക് കോൺഗ്രസ് മാർച്ച്
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിെല അവസാനഘട്ട വോെട്ടടുപ്പിനിടെ പ്രധാനമന്ത്രി നേരന്ദ്രമോദി പെരുമാറ്റച്ചട്ടം ലംഘനം നടത്തിെയന്നാരോപിച്ച് കോൺഗ്രസ്. വോട്ടു പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ റോഡ്ഷോ നടത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് കമീഷൻ ഒാഫീസിലേക്ക് മാർച്ച് നടത്തി. പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടും തെരഞ്ഞെടുപ്പ് കമീഷൻ നിശബ്ദത പാലിക്കുകയാണെന്നും േമാദിയുടെ കളിപ്പാവയാണ് കമീഷനെന്നും ആരോപിച്ചാണ് മാർച്ച്. ഡൽഹിയിലെ പേട്ടൽ ചൗക്കിൽ സർദാർ പേട്ടൽ ഭവനു സമീപം മാർച്ച് െപാലീസ് തടഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന് ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
അതിനിടെ, െമാബൈൽ ബ്ലൂടൂത്ത് വഴി വോട്ടിങ്ങ് മെഷീൻ ബന്ധിപ്പിച്ചിട്ടുെണ്ടന്ന പരാതി ലഭിച്ചതായി ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ബി.ബി സ്വെയ്ൻ അറിയിച്ചു. ഇക്കാര്യം തങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം റോഡ് ഷോ നടത്തിെയന്ന തരത്തിൽ തങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും ബി.ബി െസ്വയ്ൻ സ്ഥീരീകരിച്ചു. എന്നാൽ അവിെട വൻ ജനക്കൂട്ടം ഉണ്ടായിരുന്നെന്നും അത് റോഡ് ഷോ ആണെന്ന് തെറ്റിദ്ധരിച്ചതാകാനാണ് ഇടയെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദ് ഡെപ്യൂട്ടി ഇലക്ട്രൽ ഒാഫീസർക്കാണ് പരാതി ലഭിച്ചതെന്നും സ്വെയ്ൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.