മോദിയുടെ യുക്രെയ്ൻ സന്ദർശനം: മണിപ്പൂർ കാത്തിരിക്കുന്നു -കോൺഗ്രസ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്ൻ സന്ദർശനത്തെ പരിഹസിച്ച് കോൺഗ്രസ്. കലാപത്തിൽ ദുരിതമനുഭവിക്കുന്ന മണിപ്പൂർ മോദിയുടെ സന്ദർശനത്തിനായി 15 മാസങ്ങളായി കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന് ഓർക്കാമായിരുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. മണിപ്പൂരിലെ ജനങ്ങളുടെ ദുരിതം പ്രധാനമന്ത്രി മോദി അവഗണിക്കുകയാണെന്നും ജയ്റാം രമേശ് എക്സിലെ കുറിപ്പിൽ പറഞ്ഞു. ഇത്തവണ രാജ്യസഭയിലും ലോക്സഭയിലും മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി തുടരുന്ന നിശബ്ദതക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. മണിപ്പൂരിൽ കലാപത്തിനും കൊലപാതകത്തിനും കാരണമായത് കേന്ദ്രസർക്കാറിന്റെ അനാസ്ഥയാണ്.
പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. നേരത്തേ പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശന വേളയിലും പ്രതിപക്ഷം അദ്ദേഹത്തെ മണിപ്പൂർ ചൂണ്ടിക്കാട്ടി വിമർശിച്ചിരുന്നു. മോദി റഷ്യ സന്ദർശനത്തിന് തിരിച്ചപ്പോൾ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അസമും മണിപ്പൂരും സന്ദർശിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.