'മോദിയുടെ വാക്കും കഴുതയുടെ ചവിട്ടും'; വൈറലായി കർഷകന്റെ മാസ് മറുപടി
text_fieldsകഴിഞ്ഞവർഷം കൊണ്ടുവന്ന മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പല കോണുകളിൽനിന്ന് വിവിധങ്ങളായ പ്രതികരണങ്ങൾ നാം കേട്ടുകഴിഞ്ഞു. മോദിയുടെ വാക്കുകളെ സാധാരണ ജനത എങ്ങനെയാവും വിലയിരുത്തുന്നത്?
മോദിയുടെ പ്രഖ്യാപനശേഷം കർഷക സമര ഭൂമിയിലെത്തിയ ഒരു പ്രാദേശിക ചാനൽ, കർഷകനോട് അവരുടെ അഭിപ്രായം ആരാഞ്ഞു. നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന ബനാറസ് നിയോജക മണ്ഡലത്തിലെ വോട്ടറായ കര്ഷകന് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
ചാനല്‍ പ്രതിനിധി: ഇപ്പോള്‍ സന്തോഷമായില്ലേ?
കര്ഷകന്: ഞങ്ങള്‍ കരഞ്ഞതെപ്പോഴാണ്?
?: 12 മാസമായി ഇവിടെ ഇരിക്കുകയല്ലേ?
കര്ഷകന്: ഇപ്പോഴും ഇരിക്കുകയല്ലേ. ഞങ്ങള്‍ക്കെന്ത് പ്രശ്നമാണുള്ളത്. ഞങ്ങള്‍ ഞങ്ങളുടെ വീട്ടിലും ഇരിക്കുകയായിരുന്നില്ലേ? വീട്ടിലായിരുന്നെങ്കില്‍ മേൽപുരയൊക്കെ ചോരുന്നുണ്ടോന്ന് നോക്കണമായിരുന്നു. ഇവിടെ ഉറപ്പുള്ള നല്ല താമസസൗകര്യങ്ങളുണ്ട്.
പി.എം മോദിജി കര്‍ഷകര്‍ അവരുടെ വീടുകളിലേക്ക് മടങ്ങണമെന്ന് പറഞ്ഞുവല്ലോ? എപ്പോഴാണ് വീടുകളിലേക്ക് മടങ്ങുന്നത്?
കര്ഷകന്: ഞങ്ങള്‍ അദ്ദേഹത്തോട് പറയുന്നത്, നിങ്ങള്‍ ഞങ്ങളുടെ ദില്ലി ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് മടങ്ങാനാണ്.. അദ്ദേഹം എന്തുകൊണ്ടു മടങ്ങുന്നില്ല?
ഇപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയല്ലേ. മടങ്ങിപ്പോകാതിരിക്കാനാകുമോ?
കര്ഷകന്: എം.എസ്.പി ഉറപ്പുനല്‍കുന്ന നിയമ നിർമാണം നടത്തിയോ?
അദ്ദേഹം പറഞ്ഞല്ലോ. അദ്ദേഹത്തിെൻറ വാക്കുകളില്‍ വിശ്വാസമില്ലേ?
കര്ഷകന്: അദ്ദേഹത്തിെൻറ വാക്കും കഴുതയുടെ ചവിട്ടും.......
പ്രധാനമന്ത്രി മോദിയുടെ വാക്കുകളില്‍ വിശ്വാസമില്ലേ?!
കര്ഷകന്: മോദി.... മോദിയുടെ വാക്കും കഴുതയുടെ ചവിട്ടും. പ്രധാനമന്ത്രിയുടെ കാര്യമല്ല പറയുന്നത്. പ്രധാനമന്ത്രിപദം ആദരവര്‍ഹിക്കുന്നതാണ്.
പ്രധാനമന്ത്രിയാണ് പറഞ്ഞത്, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന്.!!
കര്ഷകന്: ഞാന്‍ പറഞ്ഞില്ലേ... മോദിയാണ് പറഞ്ഞത്..
താങ്കള്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയായി കണക്കാക്കുന്നില്ലെന്നോ?
കര്ഷകന്: പ്രധാനമന്ത്രിയെക്കുറിച്ചാണ് പറയുന്നതെങ്കില്‍ പാര്‍ലമെൻറില്‍ തീരുമാനമാകുമ്പോള്‍ പറയാം.
ഇപ്പോള്‍ അദ്ദേഹം പറഞ്ഞത്...?
കര്ഷകന്: അത് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞ കാര്യമല്ലേ? തെരഞ്ഞെടുപ്പ് റാലികളില്‍ ഇത്തരം വിടുവായത്തം സാധാരണയാണ്.
ഇന്നത്തെ അദ്ദേഹത്തിെൻറ പ്രസംഗം വിടുവായത്തമായാണോ താങ്കള്‍ക്ക് തോന്നിയത്?
കര്ഷകന്: വിടുവായത്തമല്ലാതെ മറ്റെന്താണ്?
താങ്കള്‍ക്ക് വിശ്വാസമുണ്ടാകാന്‍ എന്തുചെയ്യണം?
കര്ഷകന്: പാര്‍ലമെൻറില്‍ പറയണം. കാര്‍ഷിക നിയമം ലോക്സഭയിലാണ് പാസാക്കിയത്. ലോക്സഭയില്‍ത്തന്നെ അത് പിന്‍വലിക്കണം. എം.എസ്.പി ഉറപ്പാക്കിക്കൊണ്ടുള്ള നിയമം നിർമിക്കണം. 50000ത്തിലധികം കര്‍ഷകരുടെ മേല്‍ കേസ് ചാർജ് ചെയ്തിട്ടുണ്ട്, അവരുടെ കാര്യത്തിലെന്താകും? 750ലധികം കര്‍ഷകര്‍ രക്തസാക്ഷികളായിട്ടുണ്ട്. അക്കാര്യത്തിലെന്തു നടപടിയുണ്ടാകും? കരിമ്പ് കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നില്ല. അതിെൻറ കാര്യത്തിലെന്താകും? വൈദ്യുതി നിരക്ക് വർധിച്ചുകൊണ്ടിരിക്കുന്നു. അതിലെന്താണ് നടപടി? രാസവള വില വർധിച്ചു. അതിെൻറ കാര്യത്തിലെന്താണ്?...
അദ്ദേഹം മാപ്പുപറഞ്ഞല്ലോ?
കര്ഷകന്: ഞങ്ങള്‍ അദ്ദേഹത്തോട് ആറുതവണ മാപ്പുപറയാന്‍ തയാറാണ്. ഞങ്ങളുടെ സീറ്റ് ഒഴിവാക്കി ഗുജറാത്തിലേക്ക് പോയ്ക്കോട്ടെ. അദ്ദേഹം ഒരാളല്ലേ പറഞ്ഞുള്ളൂ. ഞങ്ങള്‍ കര്‍ഷക സമൂഹം ഒറ്റക്കെട്ടായി പറയുന്നു. പ്രധാനമന്ത്രി പദത്തില്‍നിന്ന് രാജിവെച്ച് ഗുജറാത്തിലേക്ക് പോകൂ.
അദ്ദേഹം പറയുന്നു, താന്‍ രാജ്യതാല്പര്യത്തെ കരുതിയാണ് തീരുമാനമെടുത്തതെന്ന്...
കര്ഷകന്: രാജ്യതാല്പര്യത്തെ കരുതിയോ? നേരത്തെ നിയമനിർമാണം നടത്തിയത് രാജ്യത്തിന് വിരുദ്ധമായിട്ടായിരുന്നില്ലേ? ഇന്ന് പ്രധാനമന്ത്രി തെൻറ പ്രസംഗത്തില്‍ പറയുന്നു, രാജ്യതാല്പര്യത്തിന് വേണ്ടിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്ന്.. നേരത്തെ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയപ്പോഴും രാജ്യതാല്പര്യത്തിന് വേണ്ടിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. എങ്കില്‍ പറയൂ... രാജ്യത്തെ വഞ്ചിക്കുന്ന തീരുമാനം ഏതായിരുന്നു. ആദ്യത്തേതോ, ഇപ്പോഴത്തേതോ?....
(ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ. സഹദേവൻ പരിഭാഷപ്പെടുത്തിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.