'മോദീ, കാണാതായ കർഷകർ എവിടെ? '
text_fieldsന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ നൂറോളം കർഷകരെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി 'മോദീ, കാണാതായ കർഷകർ എവിടെ?' എന്ന ചോദ്യം. ട്രാക്ടർ പരേഡിനെത്തുടർന്നുണ്ടായ സംഘർഷത്തിനു ശേഷം നൂറോളം കർഷകരെ ദുരൂഹസാഹചര്യത്തിൽ കാണാനില്ലെന്നാണ് പരാതി. ഇവരെ ഡൽഹി പൊലീസും അന്വേഷണ ഏജൻസികളും അജ്ഞാത കേന്ദ്രങ്ങളിൽ തടവിലാക്കിയതായാണ് ആരോപണം.
പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിൽ നിന്നെത്തിയ കർഷകരെയാണ് കാണാതായതെന്ന് മനുഷ്യാവകാശ സംഘടനയായ പി.എച്ച്.ആർ.ഒ പറയുന്നു. ഇവരെ കണ്ടെത്താൻ സാധ്യമായ ശ്രമം നടത്തണമെന്ന് കോൺഗ്രസ് എം.പി പാർഥപ് സിങ് ബജ്വ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനോട് അഭ്യർത്ഥിച്ചു.
തത്തരിയാവാല ഗ്രാമത്തിൽനിന്ന് മാത്രം 12 പേരെ കാണാനില്ലെന്ന് നേതാക്കൾ അറിയിച്ചു. പരേഡിനു ശേഷമാണ് ഇവരെ കാണാതായത്. സിംഗു, തിക്രി ക്യാമ്പുകളിൽ നിന്നുള്ള തൊണ്ണൂറോളം യുവാക്കളെയും കാണാതായിട്ടുണ്ട്.
കാണാതായവെര കുറിച്ച് കുടുംബാംഗങ്ങളിൽനിന്നും ഗ്രാമവാസികളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി സിഖ് സംഘടനകളുടെ ആഭിമുഖ്യത്തിൽ ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ട്. നിയമനടപടികൾ തുടങ്ങിയതായി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകൻ ഹകം സിങ് പറഞ്ഞു. പൊലീസുമായും ആശുപത്രികളുമായും അഭിഭാഷകര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ എല്ലാവർക്കും സൗജന്യ നിയമസഹായം നൽകാൻ ഡൽഹി സിഖ് ഗുരുദ്വാര മനേജ്മെന്റ് കമ്മിറ്റി അടക്കമുള്ള സംഘടനകളും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.