ഡൽഹിയിെല മൊഹല്ല ക്ലിനിക്കുകൾ അടച്ചിടില്ലെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: തലസ്ഥാനത്തെ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളായ മൊഹല്ല ക്ലിനിക്കുകൾ പൂട്ടിയിടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മൗജ്പൂരിലെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടർക്കും കുടുംബത്തിനും കോവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
സാമൂഹിക ആരോഗ്യകേന്ദ്രങ്ങളായ മൊഹല്ല ക്ലിനിക്കുകൾ ഡൽഹിയിലെ പിന്നാക്ക അവസ്ഥയിലുള്ള ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി സർക്കാർ സ്ഥാപിച്ചതാണ്. ദരിദ്ര ജനവിഭാഗങ്ങൾ കൂടുതലായുള്ള മേഖലകളിലാണ് മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുള്ളത്.
ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ വിൽക്കുന്ന കടകൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും. സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ തിരക്കുകൂട്ടരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അവശ്യ സർവീസുകളും 24മണിക്കൂറും ലഭ്യമാക്കും. തിരിച്ചറിയിൽ കാർഡുള്ള ഭക്ഷ്യ വിതരണ ജീവനക്കാർക്കും തടസമില്ലാതെ ജോലിചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൊഹല്ല ക്ലിനിക്കിലെ ഡോക്ടർക്ക് കോവിഡ് ബാധിച്ചതോടെ അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാർച്ച് 12 മുതൽ 18 വരെ ക്ലിനിക്കിൽ എത്തിയ 800ലധികം പേർക്ക് സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.