അഖ്ലാഖ് വധക്കേസ് പ്രതികള്‍ക്ക് യു.പിയിൽ സർക്കാർ ജോലി
text_fieldsന്യൂഡൽഹി: വീട്ടില്‍ സൂക്ഷിച്ച മാട്ടിറച്ചി പശുവിറച്ചിയാണെന്ന് ആരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന കേസിലെ 15 പ്രതികള്‍ക്ക് ഉത്തര്‍പ്രദേശ് സർക്കാർ വക കരാർ അടിസ്ഥാനത്തിൽ ജോലി. പ്രധാന പ്രതി ഉൾപ്പെടെയുള്ളവർക്കാണ് ദാദ്രിയിലെ നാഷനല്‍ തെര്‍മല്‍ പവര്‍ കോർപറേഷനിലെ (എൻ.പി.ടി.സി) ഒരു സ്ഥാപനത്തിൽ ബി.ജെ.പി സർക്കാർ മുൻകൈയെടുത്ത് ജോലി നൽകുന്നത്.
എൻ.പി.ടി.സിയുടെ പദ്ധതി പ്രദേശങ്ങളിൽനിന്ന് കുടിയിറക്കപ്പെടുന്നവർക്ക് വാഗ്ദാനം ചെയ്ത ജോലിയാണ് കൊലേക്കസ് പ്രതികൾക്ക് നൽകുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിലില്‍ കഴിയുന്നതിനിടെ മരിച്ച മറ്റൊരു പ്രതി രവീണ് സിസോദിയയുടെ കുടുംബത്തിന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് പ്രൈമറി സ്കൂളിൽ ജോലിയും സർക്കാർ നൽകുന്നുണ്ട്. സ്ഥിരം ജോലികളല്ലെങ്കിലും പിന്നീട് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. തേജ്പൽ നഗറിെല ബി.ജെ.പി എം.എൽ.എയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കുടുംബത്തിന് ആദ്യം അഞ്ച് ലക്ഷവും ബാക്കി തുക അടുത്ത ഘട്ടമായും നൽകാനാണ് തീരുമാനം.
കൊലപാതകക്കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കെല്ലാം അടുത്ത രണ്ടുമാസത്തിനുള്ളില്‍ ജോലി നൽകാൻ ശ്രമം നടക്കുന്നതായും എം.എല്‍.എ പറഞ്ഞു. കേസിലെ മറ്റു പ്രതികൾ നാഷനല്‍ തെര്‍മല്‍ പവര്‍ കോർപറേഷനില്‍ ജോലിക്കാരാണ്.
2015 സെപ്റ്റംബര്‍ 28ന് രാത്രിയാണ് ബീഫിെൻറ പേരിൽ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 20ഓളം പേരടങ്ങുന്ന സംഘം മുഹമ്മദ് അഖ്ലാഖിനെ (52) വീട്ടിൽനിന്ന് വലിച്ചിഴച്ച് അടിച്ചുകൊന്നത്. അദ്ദേഹത്തിെൻറ മകൻ ദനീഷിെനയും ആക്രമികൾ തല്ലിച്ചതച്ചിരുന്നു. ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ അനുയായികളടക്കം 18 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബിഷാരയിൽ എൻ.പി.ടി.സി പ്ലാൻറിനായി നിരവധി ഗ്രാമീണരുടെ ഭൂമി മൂന്ന് പതിറ്റാണ്ടു മുമ്പ് ഏറ്റെടുത്തിരുന്നു. തദ്ദേശവാസികൾക്ക് കോർപറേഷൻ ജോലി വാഗ്ദാനം ചെയ്താണിത്. അതിെൻറ ഭാഗമായാണ് ഇപ്പോൾ ബിഷാരയിലെ തൊഴിൽരഹിതർക്ക് ജോലി നൽകിയെതന്നും അഖ്ലാഖ് കേസുമായി ഇതിന് ബന്ധമില്ലെന്നും എൻ.പി.ടി.സി വക്താവ് അറിയിച്ചു. പ്രതികള്‍ക്ക് ജോലി നൽകുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ അഖ്ലാഖിെൻറ കുടുംബം വിസമ്മതിച്ചു. എല്ലാ പ്രതികളും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.