മുഹമ്മദ് സലീം സി.പി.എം പശ്ചിമ ബംഗാൾ സെക്രട്ടറി
text_fieldsകൊല്‍ക്കത്ത: സി.പി.എം പശ്ചിമ ബംഗാള്‍ സെക്രട്ടറിയായി പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. 26ാം സംസ്ഥാന സമ്മേളനത്തിലാണ് 65കാരനായ സലീം ബംഗാൾ സി.പി.എമ്മിന്റെ അമരത്തെത്തിയത്. സൂര്യകാന്ത മിശ്ര സ്ഥാനമൊഴിഞ്ഞു.
കൊല്‍ക്കത്ത ഖിദര്‍പ്പുര്‍ സ്വദേശിയായ സലീം വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. 1991 മുതല്‍ ഡി.വൈ.എഫ്.ഐ ദേശീയ സെക്രട്ടറിയായി പത്തു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 1995ല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ വിശാഖപട്ടണം പാർട്ടി കോൺഗ്രസിലാണ് പി.ബി അംഗമായത്. രണ്ടു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 2001 വരെ രാജ്യസഭാംഗവുമായിരുന്നു. ബംഗാളിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഐകകണ്ഠ്യേനയാണ് സലീമിനെ തെരഞ്ഞെടുത്തത്. പുതിയ 80 അംഗ സംസ്ഥാന സമിതിയിൽ നിരവധി ചെറുപ്പക്കാരുണ്ട്. 79 പേരെ തെരഞ്ഞെടുത്തു. ഒരു സീറ്റ് ഒഴിച്ചിട്ടു. 24 പേർ സംസ്ഥാന സമിതിയിൽ പുതുമുഖങ്ങളാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ തുടങ്ങിയവരും സമിതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.