കേരളത്തിന്റെ ആരോഗ്യമന്ത്രി കുവൈത്തിലേക്ക് പോകേണ്ട എന്ന് പറയാൻ മാത്രം ആരാണ് താങ്കൾ; രാജീവ് ചന്ദ്രശേഖറിനോട് മുഹമ്മദ് സുബൈർ
text_fieldsന്യൂഡൽഹി: ആരോഗ്യമന്ത്രി വീണ ജോർജിന് കുവൈത്തിലേക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതികരിച്ച് പ്രമുഖ മാധ്യമപ്രവർത്തകനും ആൾട്ട് ന്യൂസ് സ്ഥാപകനുമായ മുഹമ്മദ് സുബൈർ. മന്ത്രിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എക്സിൽ പോസ്റ്റിട്ടിരുന്നു.
കുവൈത്തിൽ നടന്നതുപോലുള്ള ദുരന്തങ്ങൾ സി.പി.എമ്മിന് കാണാൻ വേണ്ടിയുള്ളതല്ലെന്നും വേണ്ട കാര്യങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തിട്ടുണ്ടെന്നുമാണ് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതിനെ ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിപ്പിട്ടത്.
'വീണ ജോർജ് കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ്. കുവൈത്തിലെ അപകടസ്ഥലം സന്ദർശിക്കാൻ അവർക്ക് അവകാശമുണ്ട്. എന്നാൽ നിങ്ങളുടെ റോൾ ഇക്കാര്യത്തിൽ എന്താണ്. '-എന്നാണ് രാജീവ് ചന്ദ്രശേഖറിനോട് മുഹമ്മദ് സുബൈർ ചോദിച്ചത്.
മുഖ്യമന്ത്രിയടക്കമുള്ളവർ മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.