അയോധ്യയിലെ രാമജന്മഭൂമിയിൽ ക്ഷേത്രം മാത്രമേ നിർമിക്കൂ -മോഹൻ ഭാഗവത്
text_fieldsബംഗളൂരു: അയോധ്യയിലെ രാമജന്മഭൂമിയിൽ രാമക്ഷേത്രം മാത്രമേ നിർമിക്കൂവെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. കർണാടകയിലെ ഉഡുപ്പിയിൽ വെള്ളിയാഴ്ച വിശ്വഹിന്ദു പരിഷത്തിെൻറ മൂന്നുദിവസത്തെ ‘ധർമ സൻസദ്’ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അനിശ്ചിതത്വവുമില്ല. അവിടെ വെച്ചിരിക്കുന്ന കല്ലുകൾ കൊണ്ടായിരിക്കും ക്ഷേത്രം പണിയുക. മറ്റൊന്നും അവിടെ നിർമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾ നീണ്ട പരിശ്രമങ്ങളുടെയും ത്യാഗങ്ങളുടെയും കാലഘട്ടത്തിനുശേഷം രാമക്ഷേത്രം സാധ്യമാകുന്നതിെൻറ അരികിലാണ് നമ്മൾ. നമ്മൾ ക്ഷേത്രം നിർമിച്ചിരിക്കും. ഇത് പ്രഖ്യാപനം മാത്രമല്ല, നമ്മുടെ വിശ്വാസത്തിെൻറ ഭാഗമാണ്. രാമജന്മഭൂമി പ്രസ്ഥാനത്തിനായി 25 വർഷമായി ജീവിതം ഉഴിഞ്ഞുെവച്ചവരുടെ മാർഗനിർദേശ പ്രകാരമായിരിക്കും നിർമാണം. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഭാഗവത് കൂട്ടിച്ചേർത്തു. ഗോവധം പൂർണമായി നിരോധിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു.
അയോധ്യയിൽ അടുത്തവർഷം രാമക്ഷേത്രം നിർമിക്കാനുള്ള തയാറെടുപ്പുകൾ നടന്നുവരുകയാണെന്ന് പേജാവർ മാഠാധിപതി വിശ്വേഷ തീർഥ സ്വാമി പറഞ്ഞു. തൊട്ടുകൂടായ്മയും അസമത്വവുമാണ് ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഭ്യന്തര ശത്രുക്കൾ. മതത്തിൽനിന്ന് ഈ സാമൂഹിക തിന്മ ഇല്ലാതാക്കുന്നതിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽനിന്നുള്ള സന്യാസികളും മഠാധിപതികളും വി.എച്ച്.പി നേതാക്കളുമായി രണ്ടായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.