മോഹൻ ഭാഗവത് മികച്ച രാഷ്ട്രപതിയായിരിക്കുമെന്ന് ശിവസേന എം.പി
text_fieldsമുംബൈ: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിന് മികച്ച രാഷ്ട്രപതിയായിരിക്കും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. ക്ലീൻ ഇമേജുള്ള ഒരാളായിരിക്കണം ആ പദവിയിലേക്ക് വരുന്നത്. ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാൻ മോഹൻ ഭാഗവത് ആയിരിക്കും ഏറ്റവും അനുയോജ്യൻ.
പക്ഷേ, സ്ഥാനാർഥിത്വത്തെ പിന്തുണക്കാനുള്ള തീരുമാനം ഉദ്ധവ്ജിയുടേതാണെന്നും (ഉദ്ധവ് താക്കറെ) റാവത്ത് പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അത്താഴവിരുന്നിൽ പെങ്കടുക്കുമോ എന്ന ചോദ്യത്തിന് വിഭവസമൃദ്ധമായ ഭക്ഷണം ‘മാതോശ്രീ’യിലും (ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസതി) പാകംചെയ്യുന്നുണ്ടെന്നായിരുന്നു റാവത്തിെൻറ മറുപടി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.െജ.പിക്ക് പാർട്ടിയുടെ പിന്തുണ വേണമെങ്കിൽ ‘മാതോശ്രീ’യിൽ വന്ന് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയെ കാണണം.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് പിന്തുണ തേടി ‘മാതോശ്രീ’യിൽ വരുന്നതാണ് പാരമ്പര്യം. കഴിഞ്ഞ തവണ പ്രണബ് മുഖർജിയും അതാണ് ചെയ്തത്. ഇത്തവണയും അതിൽ മാറ്റമില്ല ^റാവത്ത് പറഞ്ഞു. പിന്തുണ തേടി സംസ്ഥാന നേതാക്കളല്ല, കേന്ദ്രത്തിലെ ഉന്നത നേതാക്കളാണ് വരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് രാജ്യസഭാംഗങ്ങൾ ഉൾപ്പെടെ 21 എം.പിമാരും 63 എം.എൽ.എമാരുമുള്ള ശിവസേനയുടെ മൊത്തം വോട്ട് മൂല്യം 25,893 ആണ്. സേനയുടെ പിന്തുണ ബി.ജെ.പിക്ക് അനിവാര്യമാണ്. അതേസമയം, ആഴ്ച മുമ്പ് ഒരു ചടങ്ങിനായി മുംബൈയിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രണബ് മുഖർജിക്ക് വീണ്ടും അവസരം നൽകണമെന്ന് സേന മുമ്പ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.