ലോക്സഭ തെരഞ്ഞെടുപ്പിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിൽ പ്രചാരണം നടന്നു -ആർ.എസ്.എസ്
text_fieldsനാഗ്‌പൂർ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടുവെന്നും പലതും സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിലായെന്നും ആർ.എസ്.എസ് മേധാവി ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ ആർ.എസ്.എസ് ട്രെയിനുകളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് അനാവശ്യമായി ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണിപ്പൂർ ഒരു വർഷമായി സമാധാനത്തിനായി കാത്തിരിക്കുകയാണ്. ഈ വിഷയത്തിൽ കൂടുതൽ പ്രധാന്യം നൽകണം. തെരഞ്ഞെടുപ്പിലെ വാചാടോപങ്ങൾ മറികടന്ന് രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. പത്ത് വർഷം മുമ്പ് മണിപ്പൂരിൽ സമാധാനമുണ്ടായിരുന്നു. പെട്ടന്നാണ് സാഹചര്യം മാറിയതെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.
മൂന്നാം മോദി സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന. മണിപ്പൂരിൽ കലാപം തുടങ്ങിയതിന് ശേഷം മോദി അവിടം സന്ദർശിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മോദി മണിപ്പൂരിലേക്ക് പോയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.