സവർക്കർ കണ്ട സ്വപ്നമാണ് മോദി സാക്ഷാത്കരിച്ചതെന്ന് മോഹൻ ഭാഗവത്
text_fieldsഹിന്ദുത്വ വാദിയായിരുന്ന സവർക്കർ കണ്ട സ്വപ്നമാണ് മോദി സാക്ഷാത്കരിച്ചതെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. മോദി സർക്കാർ അധികാരമേറ്റ അന്ന് മുതൽ സവർക്കർ സ്വപ്നം കണ്ട കാലം ആരംഭിച്ചുവെന്നും മോഹൻ ഭാഗവത് പറഞ്ഞു. സവർക്കറെ കുറിച്ചുള്ള പുസ്തക പ്രകാശനച്ചടങ്ങിൽ രാജ്നാഥ് സിങ്ങും മോഹൻ ഭാഗവതും നടത്തിയ പ്രസംഗങ്ങൾ വിവാദമായതിന് ശേഷമാണ് മോഹൻ ഭാഗവതിന്‍റെ പ്രസ്താവന പുറത്തുവന്നത്.
വിനായക് ദാമോദർ സവർക്കറെ അപകീർത്തിപ്പെടുത്തുന്നവർ ലക്ഷ്യം വെക്കുന്നത് ഇന്ത്യൻ ദേശീയതയെ തന്നെയാണെന്ന് ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പുസ്തക പ്രകാശനചടങ്ങിൽ പറഞ്ഞിരുന്നു.
സവർക്കറെ അപകീർത്തിപ്പെടുത്തുന്നവരുടെ അടുത്ത ലക്ഷ്യം സ്വാമി വിവേകാനന്ദനും പിന്നീട് സ്വാമി ദയാന്ദന സരസ്വതിയും യോഗി അർവിന്ദും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് സൈദ്ധാന്തികൻ പി പരമേശ്വരനെ ഉദ്ധരിച്ചായിരുന്നു മോഹൻ ഭാഗവതിന്‍റെ വാദങ്ങൾ.
സവർക്കറെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം ശ്രമങ്ങളുടെ യഥാർഥ ലക്ഷ്യം ഒരു വ്യക്തിയല്ല, ഇന്ത്യൻ ദേശീയത തന്നെയാണ്. എല്ലാവരും യോജിച്ചാൽ പലർക്കും പണിയില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
അഖണ്ഡ ഭാരതത്തെ കുറിച്ചുള്ള സ്വപ്നങ്ങളും മോഹൻ ഭാഗവത് പങ്കുവെച്ചു. അഖണ്ഡ ഭാരതം യാഥാർഥ്യമാകുമെന്ന് യോഗി അർവിന്ദ് പറഞ്ഞിട്ടുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു. രാം മനോഹർ ലോഹ്യയുടെയും സ്വപ്നമായിരുന്നു അഖണ്ഡ ഭാരതമെന്നും ഐക്യപ്പെടാനുള്ള ശക്തിയായി 'ഹിന്ദുയിസം' പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ആശയങ്ങളിൽ പരസ്പര വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തിൽ സവർക്കർക്ക് കരുതൽ ഉണ്ടായിരുന്നുെവന്ന് മോഹൻ ഭാഗവത് പറഞ്ഞു. അവർ ഇരുവരും രാജ്യത്തിനായി സമർപ്പിക്കപ്പെട്ടവരായിരുന്നുവെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.