ആരെങ്കിലും തെറ്റ് ചെയ്താൽ എല്ലാവരെയും കുറ്റവാളികളായി കാണരുത് - തബ്ലീഗ് വിഷയത്തിൽ ആർ.എസ്.എസ് തലവൻ
text_fieldsനാഗ്പൂർ: ആരെങ്കിലും തെറ്റ് ചെയ്തതിന് എല്ലാവരെയും കുറ്റവാളികളായി കാണരുതെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ത ബ്ലീഗ് വിഷയത്തിൽ രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ ലോകവ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഭാഗവതിെൻറ പ്രസ്താവന. ഓൺലൈൻ വഴി പ്രവർത്തകെര അഭിസംബോധന ചെയ്യുകയായിരുന്നു ആർ.എസ്.എസ് സർസംഘ്ചാലക് ആ യ അദ്ദേഹം.
ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തതിെൻറ പേരിൽ എല്ലാവരെയും കുറ്റവാളികളായി കണക്കാക്കരുത്. ചില ആളുകൾ ഇത് ദുരുപയോഗം ചെയ്യും. ക്ഷമയും ശാന്തതയും ഉള്ളവരാകണം. ഭയമോ കോപമോ ഉണ്ടാകരുത്. അങ്ങനെ ഉണ്ടായാൽ ഇന്ത്യാവിരുദ്ധ മനോഭാവമുള്ളവർ അത് രാജ്യത്തിനെതിരെ ഉപയോഗിച്ചേക്കും. 130 കോടി ഇന്ത്യക്കാരും നമ്മുടെ സ്വന്തമാണ്. കൊറോണ കാലത്ത് ദുരിതമനുഭവിക്കുന്നവരെ വിവേചനമില്ലാതെ സഹായിക്കണം -ഭാഗവത് ആഹ്വാനം ചെയ്തു.
ഈ മഹാമാരി പൂർണമായും അവസാനിക്കുന്നതു വരെ നമ്മൾ സേവന പ്രവർത്തനങ്ങൾ തുടരണം. സർക്കാറും ജനങ്ങളും ഈ പ്രതിസന്ധി ഘട്ടത്തിൽ സക്രിയമായി പ്രതികരിച്ചതോടെ മഹാമാരിയെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് കഴിഞ്ഞു. സ്വാശ്രയ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ കഴിയുന്ന വിധത്തിലുള്ള പുതിയ വികസന മാതൃകകൾ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. ആളുകൾ കഴിയുന്നിടത്തോളം സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ഇസ്‌ലാമോഫോബിയ വ്യാപകമാണെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും 50ൽ പരം ഇസ്ലാമിക രാജ്യങ്ങളുെട കൂട്ടായ്മയായ ഒ.ഐ.സി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കോവിഡ്-19 പശ്ചാലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ഗൂഢനീക്കം ഉണ്ടെന്നായിരുന്നു ഒ.ഐ.സിയുടെ വിമർശനം.
കോവിഡ് വ്യാപനത്തിന്‍റെ കാരണം ആരോപിച്ച് രാജ്യത്തുടനീളം മുസ്‌ലിംകൾക്കെതിരെ നിരവധി ആക്രമണങ്ങൾ നടക്കുന്നതായി ന്യൂയോർക്ക് ടൈംസ് ഉൾപെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 'കൊറോണ ജിഹാദ്' എന്ന ആരോപണത്തിലൂടെ ഹിന്ദുത്വവാദികള്‍ രാജ്യത്തെ മുസ്‌ലിംകളെ വേട്ടയാടുന്നതായാണ് ന്യൂയോര്‍ക്ക് ടൈംസ് ആരോപിച്ചത്. മോദി സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകൾക്കുമിടയില്‍ വിഭജനം സൃഷ്ടിക്കാന്‍ കോവിഡിനെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് എഴുത്തുകാരി അരുന്ധതി റോയിയും നേരത്തെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.