മോദിക്കെതിരെ പറഞ്ഞാൽ മോഹൻ ഭാഗവതും തീവ്രവാദിയാകും -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരോടുള്ള കേന്ദ്രസർക്കാറിൽ നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം ഇല്ലെന്ന് പറഞ്ഞ അദ്ദേഹം ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതാണെങ്കിലും പ്രധാനമന്ത്രിക്കെതിരെ പറഞ്ഞാൽ തീവ്രവാദിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്രമോദി കുത്തക മുതലാളിമാരിൽനിന്ന് പണമുണ്ടാക്കുന്നു. അദ്ദേഹത്തിനെതിരെ ആര് പറഞ്ഞാലും അവർ തീവ്രവാദികളാകും -അത് കർഷകരായാലും തൊഴിലാളികളായാലും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതായാലും' -രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് നിലവിൽ ജനാധിപത്യം ഇല്ല. ജനാധിപത്യമുണ്ടെന്ന് കരുതുന്നവരുണ്ടെങ്കിൽ നിങ്ങളുടെ ചിന്തകളിൽ മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രാഷ്്ട്രപതിക്ക് നിവേദനം സമർപ്പിച്ചതിന് ശേഷമായിരുന്നു പ്രതികരണം. കാർഷിക നിയമം ചർച്ചചെയ്യാൻ പാർലമെന്‍റ് സംയുക്ത സമ്മേളനം വിളിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.